2016-10-08 13:24:00

മയക്കുമരുന്നിനും മയക്കുമരുന്നുപയോഗത്തിനും എതിരായ പോരാട്ടം


മയക്കുമരുന്നുപയോഗത്തിനെതിരായ പോരാട്ടം മയക്കുമരുന്നുല്പാദനം, മയക്കുമരുന്നു കടത്ത് എന്നിവയ്ക്കെതിരായ പോരാട്ടത്തില്‍ സുപ്രധാനമാണെന്ന് ഐക്യരാഷ്ട്രസഭയില്‍, അഥവാ, യുഎന്നില്‍, പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ച്ബിഷപ്പ് ബെര്‍ണര്‍ദിത്തൊ ഔത്സ.

കുറ്റകൃത്യം തടയല്‍, അന്താരാഷ്ട്രതലത്തില്‍ മയക്കുമരുന്നു നിയന്ത്രണം എന്നിവയെ അധികരിച്ച് യുഎന്നിന്‍റെ പൊതുസഭയുടെ എഴുപത്തിയൊന്നാം യോഗത്തെ അമേരിക്കന്‍ ഐക്യനാടുകളിലെ, ന്യുയോര്‍ക്കില്‍, വ്യാഴാഴ്ച (06/10/16) സംബോധനചെയ്യുകയായിരുന്നു അദ്ദേഹം.

മയക്കുമരുന്നുല്പാദനവും അതിന്‍റെ അനധികൃത കൈമാറ്റവും ലഭ്യതയുടെയും ആവശ്യത്തിന്‍റെയും തത്ത്വത്തിനനുസൃതമാണ് നീങ്ങുന്നതെന്നും മയക്കുമരുന്നു കടത്ത് നിലനില്ക്കുന്നതിനു കാരണം അതുവഴി ലാഭംകൊയ്യാന്‍ സാധിക്കുന്ന കച്ചവടസാധ്യത ഉള്ളതുകൊണ്ടാണെന്നും ആര്‍ച്ച്ബിഷപ്പ് ബെര്‍ണര്‍ദിത്തൊ ഔത്സ  വിശദീകരിച്ചു.

ആകയാല്‍, മയക്കുമരുന്നു വിരുദ്ധ പോരാട്ടത്തിനുള്ള മാര്‍ഗ്ഗമായി മയക്കുമരുന്നു നിയമാനുസൃതമാക്കണമെന്ന വാദത്തോടുള്ള പരിശുദ്ധസിംഹാസനത്തിന്‍റെ എതിര്‍പ്പ്  ആവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.








All the contents on this site are copyrighted ©.