2016-10-07 12:20:00

പ്രതികൂലസാഹചര്യങ്ങള്‍ പ്രതിസന്ധിയിലാക്കുന്ന യുവത


യുദ്ധങ്ങളും അതുപോലുള്ള പ്രതികൂല സാഹചര്യങ്ങളും കുടുംബങ്ങളെ പിളര്‍ക്കുകയും തകര്‍ക്കുകയും യുവജനത്തെ കഷ്ടപ്പാടുകളുടെയും അനിശ്ചിതത്വങ്ങളുടെയും നീര്‍ച്ചുഴിയിലേക്കു തള്ളിയുടുകയും ചെയ്യുന്നുവെന്ന് യൂറോപ്പിന്‍റെ സുരക്ഷിതത്വത്തിനും സഹകരണത്തിനുമായുള്ള സംഘടനയില്‍ OSCE ല്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം പ്രതിനിധിയായ മോണ്‍സിഞ്ഞോര്‍ യാനുഷ് ഉര്‍ബന്‍ചിക്ക്.

വിവിധ അന്താരാഷ്ട്രസംഘടനകളില്‍ പരിശുദ്ധസിംഹാസനത്തെ പ്രതിനിധാനം ചെയ്യുന്നതിനുപുറമെ അദ്ദേഹം ഓസ്ത്രിയായുടെ തലസ്ഥാനമായ വിയെന്നായില്‍ ഐക്യരാഷ്ട്രസഭയ്ക്കുള്ള കാര്യാലയത്തില്‍ പരിശുദ്ധസിംഹസാനത്തിന്‍റെ സ്ഥിരം നിരീക്ഷകനുമാണ്.

സ്വന്തം ഭാവികെട്ടിപ്പടുക്കുന്നതിനാവശ്യമായ അവസ്ഥകള്‍ നഷേധിക്കുന്ന ബുദ്ധിമുട്ടുകളുടെയും അനിശ്ചിതത്ത്വങ്ങളുടെയും, അനന്യതാശൂന്യതയുടെയും  നീര്‍ച്ചുഴിയിലേക്കു തള്ളിയിടപ്പെടുന്ന യുവത കുറ്റകൃത്യങ്ങളിലേക്ക് പെട്ടെന്നു വഴുതിവീഴുന്ന അപകടാവസ്ഥയെക്കുറിച്ച്  മോണ്സിഞ്‍ഞോര്‍ ഉര്‍ബന്‍ചിക് മുന്നറിയിപ്പു നല്കുന്നു.

യുദ്ധങ്ങളും ദരിദ്രാവസ്ഥകളും കലാപങ്ങളും മുഖ്യകാരണങ്ങളായുള്ള കുടിയേറ്റ പ്രതിഭാസം ഇക്കാലഘട്ടത്തിന്‍റെ വെല്ലുവിളിയാണെന്നും ഈ ബഹുമുഖമാനുഷികപ്രതിസന്ധി സത്വരവും സംഘാതവുമായ നടപടികള്‍ ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറയുന്നു. 








All the contents on this site are copyrighted ©.