2016-10-07 12:03:00

കര്‍ദ്ദിനാള്‍ ലെയൊണാര്‍ദൊ സാന്ദ്രി ലെബനില്‍


പൗരസ്ത്യസഭകള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലെയൊണാര്‍ദൊ സാന്ദ്രി ലെബനനില്‍ സന്ദര്‍ശനം നടത്തുന്നു. ഏഴാംതിയതി വെള്ളിയാഴ്ച മുതല്‍ പത്താം തിയതി തിങ്കളാഴ്ചവരെയാണ് ഈ സന്ദര്‍ശനം. (07-10/10/2016).

ലെബനന്‍റെ തലസ്ഥാനനഗരിയായ ബെയ്റൂട്ടില്‍ എത്തിയ അദ്ദേഹത്തിന്‍റെ മുഖ്യ സന്ദര്‍ശന ലക്ഷ്യം ബെയ്റൂട്ടിന്‍റെ പുതിയ അപ്പസ്തോലിക് വികാരി നിയുക്തമെത്രാന്‍ സേസര്‍ എസ്സായന്‍റെ മെത്രാഭിഷേക തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കലാണ്. ബെയ്റൂട്ടില്‍ വിശുദ്ധ ലൂയീസിന്‍റെ നാമത്തിലുള്ള കത്തീദ്രലില്‍ ശനിയാ‌ഴ്ച (08/01/16) ആയിരിക്കും മെത്രാഭിഷേക കര്‍മ്മം നടക്കുക.

ലെബനനിലെ മാറൊണീത്ത പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ ബേഷ്ചറ ബുത്രോസ് റയുമായും സീറൊകത്തോലിക്കമെത്രാന്മാരുടെ സിനഡുമായുമുള്ള കൂടിക്കാഴ്ചകളുള്‍പ്പടെയുള്ള ഇതര പരിപാടികളും കര്‍ദ്ദിനാള്‍ സാന്ദ്രിയുടെ സന്ദര്‍ശനാജണ്ടയില്‍ ഉണ്ട്.

 








All the contents on this site are copyrighted ©.