2016-10-07 11:44:00

മെത്രാന്മാര്‍ വിശ്വാസികളുടെ മനസ്സാക്ഷിയെ പ്രബുദ്ധമാക്കുക


വിശ്വാസികള്‍ ലൗകികസംസ്കൃതിയാല്‍ വിഴിതെറ്റാതിരിക്കേണ്ടതിന് നിര്‍ണ്ണയനത്തിന്‍റെയും വിവേചനബുദ്ധിയുടെയും മാനദണ്ഡങ്ങളേകിക്കൊണ്ട് അവരുടെ മനസ്സാക്ഷിയെ പ്രബുദ്ധമാക്കാന്‍ യൂറോപ്പിലെ കത്തോലിക്കാമെത്രാന്മാരുടെ സംഘങ്ങളുടെ സമിതിയെ ഫ്രാന്‍സീസ് ഓര്‍മ്മിപ്പിക്കുന്നു.

CCEE എന്ന ചുരുക്ക സംജ്ഞയില്‍ അറിയപ്പെടുന്ന ഈ സമതി ജര്‍മ്മനിയിലെ മ്യൂണിക്കില്‍ വ്യാഴാഴ്ച (06/10/16) ആരംഭിച്ച ചതുര്‍ദിന സമ്പൂര്‍ണ്ണ   സമ്മേളനത്തോടനുബന്ധിച്ച്, സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ എര്‍ദോയ്ക്കയച്ച സന്ദേശത്തിലാണ് പാപ്പാ ഈ ഉത്തരവാദിത്വം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

കൂട്ടായ്മയുടെയും വിശ്വാസാനന്ദത്തിന്‍റെയും പ്രാധാന്യം ആവിഷ്ക്കരിക്കുന്ന സാഹോദര്യ സഭാപരങ്ങളായ ബന്ധങ്ങള്‍ പരിപോഷിപ്പിക്കുന്നതിന് യൂറോപ്പിലെ കത്തോലിക്കാമെത്രാന്‍സംഘങ്ങളുടെ സമിതിയേകുന്ന സാരമായ സംഭാവനയില്‍ പാപ്പാ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

യൂറോപ്പിലെ സഭ എന്നും ഉപരിയുപരി ബഹിര്‍ഗ്ഗമന സ്വഭാവമുള്ളതും കാരുണ്യസുവിശേഷത്തിന്‍റെ പ്രഘോഷകയും പ്രത്യാശയുടെ സാക്ഷിയും ആയിത്തീരട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു. 








All the contents on this site are copyrighted ©.