2016-10-06 19:54:00

ആംഗ്ലിക്കന്‍-കത്തോലിക്ക സംയുക്ത സഭൈക്യപ്രഖ്യാപനം കൂട്ടായ്മയുടെ ചരിത്രസാക്ഷ്യം


വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായുടെ കാലത്ത് തുടങ്ങിയ 50 വര്‍ക്കാലം നീണ്ട സഭൈക്യ ശ്രമങ്ങളാണ് സംയുക്തപ്രഖ്യാപനത്തില്‍ ഒപ്പുവച്ചതുവഴി യാഥാര്‍ത്ഥ്യായത്. ഒക്ടോബര്‍ 5-ാം തിയതി ബുധാഴ്ച വിശുദ്ധ ഗ്രഗരിയുടെ നാമത്തിലുള്ള റോമിലെ ആംഗ്ലിക്കന്‍ കേന്ദ്രത്തോടു ചേര്‍ന്നുള്ള ദേവാലയത്തിലായിരുന്നു പ്രഖ്യാപനം. അവിടെ നടന്ന സഭൈക്യ സായാഹ്ന പ്രാ‍ത്ഥനയുടെ അന്ത്യത്തിലായിരുന്നു പ്രഖ്യപനം വായിച്ച് സഭാതലവന്മാര്‍ ഒപ്പുവച്ചത്.  ഐക്യത്തിനും പ്രേഷിത പ്രവര്‍ത്തനത്തിനുമായുള്ള ആംഗ്ലിക്കന്‍-റോമന്‍ കത്തോലിക്കാ കമ്മിഷനാണ് (Anglican-Roman Catholic Commission on Unity and Mission) പഠനത്തിലൂടെയും പ്രാര്‍ത്ഥനയുടെയും പ്രഖ്യാപനത്തിന് വഴിയൊരുക്കിയത്. സംവാദത്തിന്‍റെ പാതയിലും, രമ്യതയുടെയും കൂട്ടായ്മയുടെയും പ്രതീകമായി ഇരുസഭാതലവന്മാരും സുയുക്ത സഭൈക്യ പ്രഖ്യാപനത്തില്‍ ഒപ്പുവച്ചത് ചരിത്രമാണ്.

ദൈവത്തിന്‍റെ സൃഷ്ടിയെ അതിക്രമങ്ങള്‍കൊണ്ടു മനുഷ്യര്‍ നിറയ്ക്കുകയും മലീമസമാക്കുകയും ചെയ്യുമ്പോള്‍ മാനവരാശിയെ സുവിശേഷപ്രഭയില്‍ നയിക്കാനുള്ള ജ്ഞാനസ്നാനത്തിലെ കൂട്ടായ്മയാണ് സഭകളുടെ ഐക്യത്തിന് ആധാരമെന്ന് സംയുക്തപ്രഖ്യാപനം ആമുഖമായി പ്രസ്താവിക്കുന്നു. സ്രഷ്ടാവു നല്കിയ പൊതുഭവനമായ ഭൂമിയെ കൂട്ടായ സാക്ഷ്യത്തിലൂടെ ആദരിക്കുകയും, സംരക്ഷിച്ചു പരിപാലിക്കയും ചെയ്യാം. അതുവഴി മനുഷ്യവ്യക്തിയുടെ അന്തസ്സും അവകാശങ്ങളും എവിടെയും മാനിക്കപ്പെടാന്‍ കൂട്ടായി പരിശ്രമിക്കാം! ലോകത്ത് അധികമായുള്ള പാവങ്ങളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും സംയുക്ത പദ്ധതികളിലൂടെ പരിപാലിക്കാം.

നൂറ്റാണ്ടുകള്‍ പിന്നിട്ട ഭിന്നിപ്പും, അഞ്ച് പതിറ്റാണ്ടുകളുടെ സഭൈക്യശ്രമങ്ങളും ക്രിസ്തുവിന്‍റെ കാരുണ്യലേപനത്താല്‍ സൗഖ്യമാക്കപ്പെടുകയായിരുന്നെന്ന് ഏറെ എളിമയോടും വീഴ്ചകളെക്കുറിച്ചുള്ള അവബോധത്തോടുംകൂടെ പ്രഖ്യാപനം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇനിയും വൈകാതെ ക്രിസ്തുസാക്ഷ്യത്തിന്‍റെ കൂട്ടായ പ്രഘോഷകരാകാന്‍ ഈ സംയുക്തപ്രഖ്യാപനം അടിയന്തിരമായി ചരിത്രഘട്ടത്തില്‍ യാഥാര്‍ത്ഥ്യമാക്കണമെന്നത് പ്രാതിനിധ്യ സ്വഭാവത്തോടെ സംഗമിച്ച ഇരുസഭകളുടെയും പ്രതിതിനിധികളായ മെത്രാന്മാരുടെയും ദൈവശാസ്ത്ര പണ്ഡിതന്മാരുടെയും തിവ്രമായ ആഗ്രഹമായിരുന്നു. ഇപ്രകാരമുള്ള തീക്ഷ്ണതയും വ്യക്തിമാക്കിക്കൊണ്ടാണ് ത്രിത്വത്തിന്‍റെ നാമത്തില്‍ ഇരുസഭാ തലവന്മാരും പ്രഖ്യാപനത്തില്‍ ഒപ്പുവച്ചിരിക്കുന്നത്. 








All the contents on this site are copyrighted ©.