2016-09-26 18:24:00

വൈദികരുടെ കൊലപാതകം അജപാലന മേഖലയെ തളര്‍ത്താന്‍


സെപ്തംബര്‍ 26-ാം തിയതി, തിങ്കളാഴ്ച മെക്സിക്കോയുടെ  തലസ്ഥാന നഗരിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇനിയും തുടരുന്ന വൈദികരുടെ കൊലപാതകത്തെക്കുറിച്ച് ആര്‍ച്ചുബിഷപ്പ് റിബേര ഇങ്ങനെ പരാമര്‍ശിച്ചത്.

സെപ്തംബര്‍ 22-ാം തിയതി  തട്ടിക്കൊണ്ടുപോയ മീകോയാചന്‍ എന്നുപേരുള്ള നഗരപ്രാന്തത്തിലെ  ഇടവകവൈദികന്‍, ആല്‍ഫ്രേദോ ലൊപെസ് കൊല്ലപ്പെട്ട നിലയില്‍  ശനിയാഴ്ച രാവിലെ കണ്ടെത്തിയതോടെ,  വൈദികരുടെ തിരോധാനവും കൊലപാതകവും 2016-ല്‍ മാത്രം നാലുപേരാണ്.  പ്രസിഡന്‍റ് ഹെന്‍റീക്കോ പീനായുടെ നാലുവര്‍ഷ ഭരണത്തില്‍ 15 വൈദികരും രണ്ടു അല്‍മായ നേതാക്കളും സഭയ്ക്ക് നഷ്ടമായിട്ടുണ്ട്.  ജലാപ  അതിരൂപതാ മെത്രാപ്പോലീത്ത കൂടിയായ ആര്‍ച്ചുബിഷപ്പ് സേര്‍ജോ റിബേരാ ചൂണ്ടിക്കാട്ടി.

വൈദികരെ  മയക്കുമരുന്ന മാഫിയ കൊലപ്പെടുത്തുന്നത് അജപാല ശുശ്രൂഷയെ തകര്‍ക്കാനും, നാട്ടില്‍ മയക്കുമരുന്നും  മനുഷ്യക്കടത്തും  സ്ഥിരപ്പെടുത്താനുമുള്ള  നീക്കമാണ്. ജനങ്ങളെ, വിശിഷ്യാ യുവജനങ്ങളെ മാഫിയയുടെ കരങ്ങളില്‍നിന്നും മോചിക്കാനുള്ള പരിശ്രമത്തെയാണ് പീഡനത്തിലൂടെയും കൊലപാതകത്തിലൂടെയും അധോലോകം ചെറുക്കുന്നതെന്ന് ആര്‍ച്ചചുബിഷപ്പ് റിബേരാ വര്‍ത്താസമ്മേളനത്തില്‍  വെളിപ്പെടുത്തി.

വാരാക്രൂസില്‍  സെപ്തംബര്‍ 19-ന് നടന്ന രണ്ടു ഇടവക വൈദികരുടെ കൊലപാതകവും സഭയോടു കാണിക്കുന്ന മറ്റ് അതിക്രമങ്ങളും മെക്സിക്കോയില്‍ വര്‍ദ്ധിച്ചു വരുന്ന മതപീഡനത്തിന് തെളിവാണ്.  ഈ അതിക്രമങ്ങള്‍ക്കു നേരെ  ഭരണകര്‍ത്താക്കള്‍ കണ്ണുതുറക്കേണ്ടതും നിയമ നടപടികള്‍ കൈക്കൊള്ളേണ്ടതുമാണെന്ന്  ആര്‍ച്ചുബിഷപ്പ് റിബേരാ അഭ്യര്‍ത്ഥിച്ചു.

 








All the contents on this site are copyrighted ©.