2016-09-15 16:53:00

പീഡനത്തിന് ഇരയായവരുമായി പാപ്പാ കൂടിക്കാഴ്ച നടത്തി


ലൈഗിംഗ പീഡനത്തിന് ഇരയായവരുമായി പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തിയെന്ന്, പീഡനത്തിന് ഇരയായവരെ സംരക്ഷിക്കാനുള്ള പൊന്തിഫിക്കല്‍ കമ്മിഷന്‍റെ പ്രസിഡന്‍റ്, ഫാദര്‍ ഹാന്‍സ് സോള്‍നറാണ് വെളിപ്പെടുത്തിയത്. ലൈംഗികപീഡനത്തിന് ഇരയായ രണ്ടു വ്യക്തികളുമായി സെപ്തംബര്‍ 12-ാം തിയതി തിങ്കളാഴ്ച പാപ്പാ കൂടിക്കാഴ്ച നടത്തിയെന്ന

വാര്‍ത്ത സെപ്തംബര്‍ 13-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ ഫാദര്‍ സോള്‍നര്‍ സ്ഥിരീകരിച്ചു.

ഇറ്റലിക്കാരായ രണ്ടു യുവതികളാണ് വൈദികരുടെ കൈകളിലെ പീഡനത്തിന്‍റെ കഥ പാപ്പാ ഫ്രാന്‍സിസിനോട് വെളിപ്പെടുത്തിയത്. ലൈംഗികപീഡനം സംബന്ധിച്ച് അവര്‍ പ്രസിദ്ധീകരിച്ച രണ്ടു പുസ്തകങ്ങളും അവര്‍ പാപ്പായ്ക്കു സമ്മാനിച്ചു.

വൈദികരുമായി ബന്ധപ്പെട്ട കുട്ടികളുടെ ലൈംഗീക പീഡനക്കേസുകള്‍ ഏറെ കാര്‍ക്കശ്യത്തോടെയാണ് കൈകാര്യംചെയ്യുന്നതെന്നും, ബന്ധപ്പെട്ടവരെ തിരുത്താനുള്ള നടപടിക്രമങ്ങളുമാണ് കൈക്കൊണ്ടിരിക്കുന്നതെന്ന് ഫാദര്‍ സോള്‍നര്‍ അഭിമുഖത്തില്‍ പ്രസ്താവിച്ചു.

രാജ്യാന്തരതലത്തിലുള്ള അഭിപ്രായ സമന്വയീകരണത്തിലൂടെ അജപാലനമേഖലയില്‍ കുട്ടികളുടെ ലൈംഗിക പീഢനത്തിനെതിരായി ഒരു പ്രാര്‍ത്ഥനാദിനം അനുവര്‍ഷം സംഘടിപ്പിക്കാനുള്ള പരിശ്രമത്തിന് ക്രിയാത്മകമായ പ്രതികരാണമാണു ലഭിച്ചിരിക്കുന്നതെന്ന് ഫാദര്‍ സോള്‍നര്‍ വെളിപ്പെടുത്തി. ആഗോളതലത്തില്‍ ഇന്ന് കുട്ടുകളുടെ പീഡനക്കേസുകളെക്കുറിച്ച്,  

വിശിഷ്യ അജപാലന മേഖലയില്‍ സംഭവിച്ചിരിക്കുന്ന കേസുകള്‍ സത്യസന്ധമായി കൈകാര്യംചെയ്യുന്നതിനും, പ്രശ്നങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനുള്ള അവബോധംവളര്‍ത്താനും സഭാനേതൃത്വത്തന് സാധിച്ചിട്ടുണ്ടെന്ന് റോമിലെ ഗ്രിഗോരിയന്‍ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയിലെ മനഃശാസ്ത്ര വിഭാഗത്തിന്‍റെ മേധാവി, ഫാദര്‍ സോള്‍നര്‍ വെളിപ്പെടുത്തി.

ദേശീയ  പ്രാദേശിക തലങ്ങളില്‍ കൂടുതല്‍ അവബോധനം വളര്‍ത്തിക്കൊണ്ടും, ലൈംഗിക പീഡനങ്ങളില്‍നിന്ന് കുട്ടുകളെ സംരക്ഷിക്കാനും, ഇരയായവരെ പിന്‍തുണയ്ക്കുവാനുള്ള ക്രമീകരണങ്ങള്‍ രൂപപ്പെടുത്തിക്കൊണ്ട് ഈ മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ ഇനിയും കാര്യക്ഷമമാക്കാനാകുമെന്ന് ഫാദര്‍ സോള്‍നര്‍ വ്യക്തമാക്കി. 








All the contents on this site are copyrighted ©.