2016-08-30 12:55:00

ഇസ്ലാമിന്‍റെ യഥാര്‍ത്ഥവദനം വെളിപ്പെടുത്തുക-പാത്രിയാര്‍ക്കീസ്


ഇസ്ലാമിന്‍റെ യഥാര്‍ത്ഥവദനം വെളിപ്പെടുത്താന്‍ ഇറാക്കിലെ കല്‍ദായകത്തോലിക്കാ പാത്രിയാര്‍ക്കീസ് ലൂയിസ് റാഫേല്‍ സാക്കൊ ഒന്നാമന്‍ മുസ്ലീങ്ങളെ ആഹ്വാനം ചെയ്യുന്നു.

കല്‍ദായ കത്തോലിക്കാ പാത്രിയാര്‍ക്കേറ്റിന്‍റെ വെബ് പേജില്‍ പ്രസിദ്ധീകരിച്ച ഒരു കത്തിലാണ് അദ്ദേഹത്തിന്‍റെ ഈ ആഹ്വാനമുള്ളത്.

ദയിഷ് (DAESH)എന്ന അറബിചുരുക്കപ്പേരിലും അറിയപ്പെടുന്ന ഇസ്ലാം സാമ്രാജ്യ വാദികളായ ഭീകരര്‍, ഐഎസ് ഭീകരര്‍, അവതരിപ്പിക്കുന്നതില്‍ നിന്ന് വിഭിന്നമാണ് ഇസ്ലാമിന്‍റെ മുഖമെന്ന് കാട്ടിക്കൊടുക്കണമെന്നും ഐ ​എസ് ഭീകരര്‍ വിതയ്ക്കുന്നത് വിദ്വേഷവും തീവ്രവാദവും, അക്രമവും, ഒറ്റപ്പെടുത്തലുമാണെന്നും അവര്‍ സമാധാനപരമായ സഹജീവനത്തേയും വികസനത്തേയുമൊക്കെ എതിര്‍ക്കുകയാണെന്നും അദ്ദേഹം പറയുന്നു.

എല്ലാ മതങ്ങളുടെയും സന്ദേശത്തില്‍ ഉള്‍ക്കൊള്ളുന്നത് സ്നേഹവും സഹിഷ്ണുതയും മാപ്പുനല്കലുമാകയാല്‍ ഇസ്ലാമിന്‍റെ സന്ദേശത്തിന്‍റെ കാതല്‍ ദൈവത്തോടും ഇതര മതങ്ങളോടുമുള്ള ആദരവുമായി ബന്ധപ്പെടുത്തുന്നതിന് പരിശ്രമിക്കുക ആവശ്യമാണെന്ന് പാത്രിയാര്‍ക്കീസ് സാക്കൊ ഓര്‍മ്മിപ്പിക്കുന്നു.  








All the contents on this site are copyrighted ©.