ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ അമേരിക്കന്‍ ഐക്യനാടുകളിലെ കത്തോലിക്കാമെത്രാന്മാരും ഇറാനിലെ ഇസ്ലാം നേതാക്കളും കൈകോര്‍ക്കുന്നു.
ഭിന്ന മതപാരമ്പര്യങ്ങളെ ആദരിച്ചുകൊണ്ടു സമാഗമത്തിന്റെയും സഹിഷ്ണുതയുടെയും സംഭാഷണത്തിന്റെയും സമാധാനത്തിന്റെയും സംസ്കൃതി പരിപോഷിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇവര്‍ സംയുക്തമായി പുറപ്പെടുവിച്ച ഒരു പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.
ഏകദൈവത്തിലുള്ള വിശ്വാസം യഹൂദരേയും ക്രൈസ്തവരേയും മുസ്ലീങ്ങളേയും ഒന്നിപ്പിക്കുന്നുവെന്നു ഈ സംയുക്ത പ്രസ്താവനയില്‍ സമര്‍ത്ഥിക്കുന്ന ഈ മത നേതാക്കള്‍ ദൈവത്തെ സേവിക്കുകയെന്നാല്‍ അവിടത്തെ സകല സൃഷ്ടികളുടേയും ക്ഷേമത്തിനായും നരകുലത്തിന്റെ പൊതുനന്മയ്ക്കായും യത്നിക്കലാണെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.
All the contents on this site are copyrighted ©. |