2016-08-26 13:41:00

ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് ഇലിയയുടെ അനുശോചന സന്ദേശം


മദ്ധ്യ ഇറ്റലിയിലുണ്ടായ ഭൂകമ്പദുരന്തത്തില്‍ ജോര്‍ജിയായിലെ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് കാതോലിക്കോസ് ഇലിയ രണ്ടാമന്‍ ഫ്രാന്‍സീസ് പാപ്പായെ അനുശോചനമറിയിച്ചു.

ഇറ്റലിയിലെ ജനങ്ങളുടെയും അന്നാടിന്‍റെയും യാതനയുടെ ഈ വേളയില്‍ ജോര്‍ജിയായിലെ ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണയുണ്ടെന്ന് പാത്രിയാര്‍ക്കീസ് പാപ്പായ്ക്കുള്ള അനുശോചനസന്ദേശത്തില്‍ ഉറപ്പുനല്കുന്നു.

 280ലേറെപ്പേരുടെ ജിവന്‍ അപഹരിച്ച ഭൂകമ്പദുരന്തം റോമില്‍ നിന്ന് 75 കിലോമീറ്റര്‍ കിഴക്കുമാറി സ്ഥിതിചെയ്യുന്ന റിയേത്തി പ്രവിശ്യയിലെ അക്കൂമുളി പ്രഭവകേന്ദ്രമായി ബുധനാഴ്ച (24/08/16)  പുലര്‍ച്ചെ ഇറ്റലിയിലെ സമയം 3.36 നാണ് ഉണ്ടായത്. ശക്തമായ ഭൂകമ്പത്തില്‍ അമത്ത്രീച്ചെ എന്ന കൊച്ചു പട്ടണം ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ തകര്‍ന്നു. ഭൂകമ്പമാപനയില്‍, റിക്ടെര്‍ സ്കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂമികുലുക്കത്തെത്തുടര്‍ന്ന് വലുതും ചെറുതുമായി 1000 ത്തോളം കുലുക്കങ്ങള്‍ ഉണ്ടായി. ഈ ഭൂകമ്പം ലാത്സിയൊ മാര്‍ക്കെ   ഉംബ്രിയ അബ്രൂത്സൊ പ്രദേശങ്ങളെയാണ് ബാധിച്ചിട്ടുള്ളത്.

 

 

 








All the contents on this site are copyrighted ©.