2016-08-20 13:01:00

അതിരുകളില്ലാത്ത ഭിഷഗ്വരന്മാര്‍ യെമനില്‍ നിന്നു പിന്‍വലിയും


സൗദി അറേബിയയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെ കനത്ത വ്യോമാക്രമണത്തിന്‍റെ വേദിയായ യെമന്‍റെ ഉത്തരഭാഗത്തുള്ള ആറു ആശുപത്രികളിലെ തങ്ങളുടെ ജീവനക്കാരെ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി അതിരുകളില്ലാത്ത ഭിഷഗ്വരന്മാര്‍ (MSF) എന്ന സംഘടന വെളിപ്പെടുത്തി.

ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഈ ആറെണ്ണത്തില്‍ 4 ആശുപത്രികളില്‍ ബോബാക്രമണം ഉണ്ടായതും ഇക്കഴിഞ്ഞ പതിനഞ്ചാം തിയതി 19 പേരുടെ ജീവനെടുത്ത ബോംബാക്രമണം ആബ്സിലെ ആശുപത്രിയിലുണ്ടായതും ഈ തീരുമാനത്തിനു കാരണമാണെന്ന് ഈ സംഘടനയുടെ ഒരു പ്രതിനിധി റൊബേര്‍ത്തൊ   സ്കയീനി വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തി.

തങ്ങളുടെ സേവനം ആവശ്യമായിരിക്കുന്ന ഇടങ്ങളില്‍ നിന്ന് ഇങ്ങനെ ജീവനക്കാരെ പിന്‍വലിക്കേണ്ടിവരുന്നത് പ്രയാസം തന്നെയാണെന്നും, ജീവകാരുണ്യ പ്രവര്‍ത്തന സംബന്ധിയായ അന്തരാഷ്ട്രനിയമാവകാശങ്ങള്‍ ഉറപ്പാക്കപ്പെടാത്ത അവസ്ഥയിലാണ് ഈ കടുത്ത തീരുമാനം കൈക്കൊള്ളേണ്ടിവന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

    

     








All the contents on this site are copyrighted ©.