2016-08-18 10:24:00

കുടുംബം, ജീവന്‍, അല്‍മായര്‍ എന്നിവയ്ക്കുള്ള പുതിയ വകുപ്പും ബന്ധപ്പെട്ട നിയമനങ്ങളും


  1. ബിഷപ്പ് കെവിന്‍ ജോസഫ് ഫാരല്‍ വത്തിക്കാന്‍റെ പുതിയ വകുപ്പദ്ധ്യക്ഷന്‍:

പാപ്പാ ഫ്രാന്‍സിസ് രൂപീകരിച്ച വത്തിക്കാന്‍റെ പുതിയ വകുപ്പിന്‍റെ (Department for the Ministries of Family, Life and Laity) അദ്ധ്യക്ഷനായി (Prefect) അമേരിക്കയിലെ ഡാളസ് രൂപത മെത്രാന്‍, കെവിന്‍ ജോസഫ് ഫാരലിനെ  നിയോഗിച്ചു.

സഭയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രണ്ടും പൊന്തിഫിക്കല്‍ കൗണ്‍സിലുകള്‍ ഏകോപിപ്പിച്ചാണ് പാപ്പാ ഫ്രാന്‍സിസ് പുതിയ വകുപ്പ് അല്ലെങ്കില്‍ ഡിപാര്‍ട്ട്മെന്‍് രൂപപ്പെടുത്തിയത്. പൊന്തിഫിക്കല്‍ കൗണ്‍സിലോ, കോണ്‍ഗ്രിഗേഷനോ അല്ല ഇതെന്ന പാപ്പാതന്നെ പ്രഖ്യാപനത്തില്‍ എടുത്തുപറയുന്നുണ്ട്. കുടുംബം, ജീവന്‍, അല്‍മായര്‍ എന്നവയുടെ ശുശ്രൂഷയ്ക്കായുള്ള പുതിയ വകുപ്പിന്‍റെ അദ്ധ്യക്ഷനായിട്ടാണ് ബിഷപ്പ് കെവിന്‍ ഫാരെലിനെ പാപ്പാ നിയമിച്ചത്. 68 വയസ്സുകാരന്‍ ബിഷപ്പ് ഫാരെല്‍... അയര്‍ലണ്ടിലെ ഡബ്ലിന്‍ സ്വദേശിയാണ്.

കരുതലുള്ള അമ്മ’ (Sedula Mater)  എന്ന സ്വാധികാര പ്രബോധനത്തിലൂടെയാണ് സമാന്തര സ്വഭാവങ്ങളുടെ കുടുംബം, ജീവന്‍, അല്‍മായ ശുശ്രൂഷ എന്നിവയ്ക്കായുള്ള മൂന്ന വ്യത്യസ്ത സഭാ സംവിധാനങ്ങളെ പാപ്പാ ഫ്രാന്‍സിസ് ഏകോപിപ്പിച്ചിരിക്കുന്നത്. ആഗസ്റ്റ് 15-ന് പാപ്പാ ഫ്രാന്‍സിസ് ഒപ്പുവച്ച പ്രബോധനവും ബന്ധപ്പെട്ട നിയമനങ്ങളും 17-ാം തിയതി ബുധനാഴ്ചയാണ് വത്തിക്കാന്‍ പുറത്തുവിട്ടത്.

  1. ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് പാലിയ ജീവന്‍റെ അക്കാഡമി ചാന്‍സലര്‍ :

ജീവിന്‍റെ അക്കാഡമിയുടെ (Pontifical Academy for Life) പ്രസിഡന്‍റ്, ജീവനുവേണ്ടിയുള്ള ജോണ്‍ പോള്‍ രണ്ടമന്‍ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിന്‍റെ ( John Paul II Pontifical Institute ProLife) ചാന്‍സലറുമായി ആര്‍ച്ചുബിഷപ്പ് വിന്‍സിന്‍റ് പാലിയയെ പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചു.   ആഗസ്റ്റ് 17-ാം തിയതി ബുധനാഴ്ചയാണ് ഈ നയമനം വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്.

കുടുംബങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റായി സേവനംചെയ്യവെയാണ് ആര്‍ച്ചുബിഷപ്പ് പാലിയയെ പാപ്പാ ഫ്രാന്‍സിസ്  പുതിയ ഉത്തരവാദിത്ത്വങ്ങള്‍ ഭരമേല്പിച്ചത്.

ഇത്രയുംനാള്‍ വത്തിക്കാന്‍റെ ഭരണസംവിധാനങ്ങള്‍ ഒന്നായും തനിച്ചും പ്രവര്‍ത്തിച്ചിരുന്ന കുടുംബങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പുതിയ വകുപ്പിലേയ്ക്ക് ലയിച്ച് പുനരാവിഷ്ക്കരിക്കപ്പെടുന്നതിന്‍റെ പശ്ചാത്തലത്തിലാണ് മേല്‍നിയമനങ്ങള്‍ വത്തിക്കാനില്‍ ഉണ്ടായിട്ടുള്ളത്. കുടുംബങ്ങളുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ അല്‍മായരുടെ ശുശ്രൂഷയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍, എന്നിവ ലയിപ്പിച്ച് പുതിയ ഒരു ഡിപാര്‍ട്മെന്‍റാണ് 2016 സെപ്തംബര്‍ 1-മുതല്‍ പിറവിയെടുക്കുന്നത് (The Department for the Ministry of Family, Life and Laity in the Church). ഈ ലയനത്തിന്‍റെയും പുനരാവിഷ്ക്കരണത്തിന്‍റെയും വെളിച്ചത്തിലാണ് കുടുംബങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റ് പ്രസിഡന്‍റ് എന്ന നിലയില്‍  സേവനംചെയ്തിരുന്ന ആര്‍ച്ചുബിഷപ്പ് പാലിയയ്ക്ക് ഏറെ പ്രധാനപ്പെട്ട പുതിയ സ്ഥാനങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് നല്കുന്നത്.

സഭാനവീകരിണത്തിനായുള്ള ഒന്‍പതംഗ കര്‍ദ്ദിനാള്‍ സംഘവും (C-9 Commission of Cardinals), അതാതു മേഖലകളിലുള്ള വിദഗ്ദ്ധരുമായുള്ള (Group of International Experts for respective areas) സമയാസമയങ്ങളിലെ പഠനങ്ങള്‍ക്കും ആലോചനകള്‍ക്കുംശേഷമാണ് പരീക്ഷണാര്‍ത്ഥമമെങ്കിലും (Ad Experimentum) ദീര്‍ഘകാല പ്രത്യാഘാതങ്ങളും ഫലപ്രാപ്തിയും പ്രതീക്ഷിക്കുന്ന ഏറെ മൗലികമായ മാറ്റങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസ് മുതിരുന്നത്.








All the contents on this site are copyrighted ©.