2016-08-13 11:33:00

സൃഷ്ടിയുടെ പരിപാലനത്തിനായുള്ള ലോക പ്രാര്‍ത്ഥനാദിനം


സൃഷ്ടിയുടെ പരിപാലനത്തിനായുള്ള ലോക പ്രാര്‍ത്ഥനാദിനത്തില്‍ മാര്‍പ്പാപ്പാ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ സായാഹ്ന പ്രാര്‍ത്ഥന നയിക്കുമെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ തിരുക്കര്‍മ്മ കാര്യാലയം  വെളിപ്പെടുത്തി.

 ഫ്രാന്‍സിസ് പാപ്പാ, 2015 ആഗസ്റ്റ് 6 ന് കൈയ്യൊപ്പിട്ടതും 10 ന് പരസ്യപ്പെടുത്തപ്പെട്ടതുമായ ഒരു രേഖയിലൂടെ, ആഗോളകത്തോലിക്കാസഭാതലത്തില്‍ ഏര്‍പ്പെടുത്തിയ ഈ പ്രാര്‍ത്ഥനാദിനം അനുവര്‍ഷം സെപ്ററംബര്‍ ഒന്നിനാണ് ആചരിക്കപ്പെടുന്നത്.

 ഓര്‍ത്തൊഡോക്സ് സഭയാകട്ടെ 1989 മുതല്‍ സെപ്ററംബര്‍ ഒന്ന്  സൃഷ്ടിയുടെ പരിപാലനത്തിനായുള്ള ലോക പ്രാര്‍ത്ഥനാദിനമായി ആചരിച്ചു പോരുന്നു.








All the contents on this site are copyrighted ©.