2016-08-06 11:20:00

ഒളിമ്പിക്സില്‍ അഭയാര്‍ത്ഥികളുടെ ഭാഗഭാഗിത്വം: ശക്തമായ സന്ദേശം


     പ്രതികൂലാവസ്ഥയെ അതിജീവിക്കാനും അവനവനും സ്വന്തം കുടുംബത്തിനും വേണ്ടി മെച്ചപ്പെട്ടൊരു ഭാവി കെട്ടിപ്പടുക്കാനുമുള്ള സകല അഭയാര്‍ത്ഥികളുടെയും ധീരതയ്ക്കും സ്ഥിരപരിശ്രമത്തിനുമുള്ള ആദരവാണ്  ഒളിമ്പിക് കായികമാമാങ്കത്തില്‍ അഭയാര്‍ത്ഥികളുടെ ഭാഗഭാഗിത്വമെന്ന്  ഐക്യരാഷ്ട്രസഭയുടെ അഭായാര്‍ത്ഥികള്‍ക്കായുള്ള ഉന്നത സമിതിയുടെ, UNHCR  ന്‍റെ മേധാവി ഫിലിപ്പൊ ഗ്രാന്തി പ്രസ്താവിച്ചു.

അന്താരാഷ്ട്ര ഒളിമ്പിക് സമിതി, അഭയാര്‍ത്ഥികളായ കായികാഭ്യാസികളുടെ സംഘത്തെ റിയൊ ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തിയിതില്‍ സന്തുഷ്ടി രേഖപ്പെടുത്തിക്കൊണ്ട്, ജൂണ്‍ മൂന്നിന് UNHCR പുറപ്പെടുവിച്ച പ്രസ്താവനയിലാണ് അദ്ദേഹത്തിന്‍റെ ഈ പ്രസ്താവനയുള്ളത്.

ലോകമഖിലമുള്ള അഭയാര്‍ത്ഥികള്‍ക്ക് പിന്തുണയുടെയും പ്രത്യാശയുടെയും ശക്തമായ ഒരു സന്ദേശമാണ് റിയൊ ഒളിമ്പിക് മത്സരങ്ങളില്‍ അഭയാര്‍ത്ഥികളുടെ ഭാഗഭാഗിത്വം നല്കുന്നതെന്നും ഈ പ്രസ്താവനയില്‍ കാണുന്നു.

ലോകത്തിലെ അഭയാര്‍ത്ഥികളുടെ സംഖ്യ 6 കോടി 50 ലക്ഷത്തിലേറെയാണെന്നു കണക്കാക്കപ്പെടുന്നു. 








All the contents on this site are copyrighted ©.