2016-08-05 13:09:00

ശ്രീലങ്കയില്‍ മതേതര ഭരണഘടന അനിവാര്യമെന്ന് കത്തോലിക്കര്‍


     മതേതരസ്വഭാവമുള്ളൊരു ഭരണഘടനയാണ് ശ്രീലങ്കയ്ക്ക് വേണ്ടതെന്ന് അന്നാട്ടിലെ കത്തോലിക്കാ മനുഷ്യാവകാശ പ്രവര്‍ത്തര്‍.

     നിലവിലുള്ള ഭരണഘടന ബുദ്ധമതത്തിന് സവിശേഷാനുകൂല്യങ്ങള്‍ പ്രദാനം ചെയ്യുന്നതാകയാലാണ് പൗരന്മാരുടെ മതസ്വാതന്ത്ര്യത്തെ ആദരിക്കുന്നതും മതമൈത്രിപരിപോഷിപ്പിക്കുന്നതും മനുഷ്യാവകാശങ്ങളെ അംഗീകരിക്കുന്നതുമായ പുതിയൊരു ഭരണഘടനയുടെ ആവശ്യകത ചൂണ്ടിക്കാട്ടിക്കൊണ്ട് കത്തോലിക്ക പ്രവര്‍ത്തകര്‍ ഒപ്പിട്ട് ഒരു പ്രസ്താവന ബുധനാഴ്ച(03/08/16) പുറപ്പെടുവിച്ചത്.

     എല്ലാ മതങ്ങള്‍ക്കും തുല്ല്യ അവകാശങ്ങള്‍ ഉറപ്പുവരുത്തപ്പെടണമെന്ന് ജാഫ്ന രൂപതയുടെ നീതിസമാധാന സമിതിയുടെ അദ്ധ്യക്ഷനായ വൈദികന്‍ മംഗളരാജ പറയുന്നു.   

 








All the contents on this site are copyrighted ©.