2016-07-21 17:17:00

“ദൈവത്തിന്‍റെ തിരുമുഖം ദര്‍ശിക്കാന്‍...” ധ്യാനാത്മക ജീവിതത്തിലെ സന്ന്യാസിനിമാര്‍ക്ക്


"Dei Vultum Quaerere",  “ദൈവത്തിന്‍റെ  തിരുമുഖം ദര്‍ശിക്കാന്‍...!” പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക പ്രബോധനം ജൂലൈ 22-ാം തിയതി, വെള്ളിയാഴ്ച വത്തിക്കാനില്‍ പ്രകാശനംചെയ്യപ്പെടും.   ധ്യാനാത്മക ജീവിതം നയിക്കുന്ന   സന്നിസിനിമാര്‍ക്കായി രൂപപ്പെടുത്തിയിട്ടുള്ള പ്രമാണരേഖയാണ്  ലത്തീന്‍ ഭാഷയില്‍  "Dei Vultum  Quaerere"  എന്ന് ശീര്‍ഷകം ചെയ്തിരിക്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ നവമായ പ്രബോധനം.

വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 12-മണിക്ക് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസില്‍ നടത്തപ്പെടുന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രകാശനംചെയ്യപ്പെടുമെന്ന്, സന്ന്യസ്തരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് ഹൊസെ റോഡ്രിഗ്സ് കര്‍ബാലോ കപ്പൂച്ചിന്‍  ജൂലൈ 20-ാം തിയതി  ബുധനാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.








All the contents on this site are copyrighted ©.