2016-07-19 13:00:00

മുസ്ലീം വിരുദ്ധ പരമാര്‍ശങ്ങള്‍ അമേരിക്കയെ രണ്ടുതട്ടിലാക്കും


     മുസ്ലീം വിരുദ്ധ പരമാര്‍ശങ്ങള്‍ നാടിനെ രണ്ടുതട്ടിലാക്കുന്ന അപകടത്തിന് കാരണമാകുമെന്ന് അമേരിക്കന്‍ ഐക്യനാടുകളിലെ ബോസ്റ്റണ്‍ അതിരൂപതയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഷോണ്‍ ഒ മലീ (SEAN O’MALLEY) മുന്നറിയിപ്പു നല്കുന്നു.

     ഡൊണാള്‍ഡ് ട്രമ്പ് ഉള്‍പ്പടെ ചില രാഷ്ട്രീയനേതാക്കള്‍ മുസ്ലീംങ്ങള്‍ക്കും   കുടിയേറ്റക്കാര്‍ക്കുമെതിരായ ചില പ്രസ്താവനകള്‍ പുറപ്പെടുവിച്ചതിനോടു പ്രതികരിക്കുകയായിരുന്നു അയര്‍ലണ്ടു സന്ദര്‍ശനത്തിലായിരുന്ന അദ്ദേഹം.

     വിദ്വേഷമുളവാക്കുകയും ചിലവിഭാഗങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്യുക എളുപ്പമാണെന്നും എന്നാല്‍ കുടിയേറ്റം എന്നത് ഏറെ മനനം ആവശ്യപ്പെടുന്ന ഒരു വിഷയമാണെന്നും കര്‍ദ്ദിനാള്‍ ഷോണ്‍ ഒ മലീ പറഞ്ഞു.

     മുസ്ലീങ്ങളുമായുള്ള സംഭാഷണത്തിന്‍റെ പാതയില്‍ മുന്നേറണമെന്ന ഫ്രാന്‍സീസ് പാപ്പായുടെ ആഹ്വാനത്തിന് ചെവികൊടുക്കാന്‍ അദ്ദേഹം കത്തോലിക്കാവിശ്വാസികളെ ക്ഷണിക്കുകയും ചെയ്യുന്നു. 








All the contents on this site are copyrighted ©.