2016-07-18 12:50:00

സംഭാഷണം പക്വതയുടെ അടയാളം


      സംഭാഷണം, ബലഹീനതയുടെയല്ല, പ്രത്യുത, പക്വതയുടെ അടയാളമാണെന്ന് മെക്സിക്കൊയിലെ സാന്‍ ക്രിസ്തോബല്‍ ദെ ലാസ് കസാസ് രൂപതയുടെ മെത്രാന്‍ ഫെലിപെ അരിസ്മേന്തി.

     മൂല്യനിര്‍ണ്ണയം, വേതനം എന്നിവയെ സംബന്ധിച്ച പരിഷ്ക്കാരങ്ങള്‍ക്കെതിരെ അന്നാട്ടിലെ അദ്ധ്യാപകര്‍ കഴിഞ്ഞ മെയ് മാസത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങളെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്‍റെയും അദ്ധ്യാപകരുടെയും തൊഴിലാളിസംഘടനകളു‍ടെയും പ്രതിനിധികള്‍ തമ്മില്‍ ആരംഭിച്ചിരിക്കുന്ന സംഭാഷണ പരമ്പരയെ പ്രകീര്‍ത്തിച്ചുകൊണ്ട് മെക്സിക്കൊയിലെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ വെബ്പേജില്‍ സംഭാഷണത്തിന്‍റെ വിജ്ഞാനം എന്ന ശീര്‍ഷകത്തില്‍ പ്രസീദ്ധീകരിച്ച പത്രാധിപക്കുറിപ്പിലാണ് അദ്ദേഹത്തിന്‍റെ ഈ പ്രസ്താവനയുള്ളത്.

     എളിമയുള്ള ഹൃദയത്തോടുകൂടി ഒരുവന്‍ മുന്നേറും എന്നാല്‍ അഹംഭാവവും ഔദ്ധത്യവുമാണുള്ളതെങ്കില്‍ സകലവും നഷ്ടപ്പെടും എന്നും മെത്രാന്‍ ഫെലിപെ അരിസ്മേന്തി ഓര്‍മ്മിപ്പിക്കുന്നു. അപരന് പ്രാമുഖ്യം കല്പിക്കുന്നതായൊരു സംസ്കൃതി വളര്‍ത്തിയെടുക്കേണ്ടതിന്‍റെ  പ്രാധാന്യവും അദ്ദേഹം ഫ്രാന്‍സീസ് പാപ്പായുടെ ആശയങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ചൂണ്ടിക്കാട്ടുന്നു








All the contents on this site are copyrighted ©.