2016-07-16 12:47:00

സെഞ്ഞത്തൂര അപ്പസ്തോലിക്കയ്ക്ക് പുതിയ കാര്യദര്‍ശി


       പരിശുദ്ധസിംഹാസനത്തിന്‍റെ പരമോന്നത കോടതിയായ സെഞ്ഞത്തൂര അപ്പസ്തോലിക്കയുടെ കാര്യദര്‍ശിയായി ബിഷപ്പ് ജുസേപ്പെ ഷാക്കയെ ഫ്രാന്‍സീസ് പാപ്പാ ശനിയാഴ്ച (16/07/16) നാമനിര്‍ദ്ദേശം ചെയ്തു.

     ഈ പരമോന്നതകോടതിയുടെ സഹകാര്യദര്‍ശിയായി സേവനമനുഷ്ഠിച്ചു വരുന്ന അദ്ദേഹം സെപ്റ്റംബര്‍ ഒന്നിനായിരിക്കും പുതിയ ചുമതലയേല്‍ക്കുക.

     ഇറ്റലിയിലെ കത്താനിയ സ്വദേശിയാണ് 61 വയസ്സുള്ള ബിഷപ്പ് ജുസേപ്പെ ഷാക്ക.

     സെഞ്ഞത്തൂര അപ്പസ്തോലിക്കയുടെ കാര്യദര്‍ശി, ബെല്‍ജിയം സ്വദേശിയായ ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സ് ഡനീല്‍സ് കാനന്‍ നിയമം അനുശാസിക്കുന്ന പ്രായപരിധിയായ 75 വയസ്സായതിനെ തുടര്‍ന്ന് സമര്‍പ്പിച്ച രാജി പാപ്പാ ശനിയാഴ്ച (16/07/16) സ്വീകിച്ചതിനു ശേഷമാണ് പുതിയനിയമന ഉത്തരവ് പുറപ്പെടുവിച്ചത്. 








All the contents on this site are copyrighted ©.