2016-07-16 13:04:00

മെത്രാന്‍റെ അധികാരത്തിന്‍റെ മുഖം സേവനത്തിന്‍റേതാകട്ടെ


      മെത്രാന്‍റെ അധികാരത്തിന്‍റെ വദനം സേവനത്തിന്‍റെതായിരിക്കട്ടെയെന്ന് വത്തിക്കാന്‍  സംസ്ഥാനത്തിന്‍റെ കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍.

     ബെലാറസിലെ അപ്പസ്തോലിക് നുണ്‍ഷ്യൊ, അഥവാ, പേപ്പല്‍ പ്രതിനിധിയായി നിയമിതാനായിരിക്കുന്ന ആര്‍ച്ചുബിഷപ്പ് ഗാബോര്‍ പിന്തേറിന്‍റെ മെത്രാഭിഷേകകര്‍മ്മ  മദ്ധ്യേ നടത്തിയ സുവിശേഷപ്രഭാഷണത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

  വെള്ളിയാഴ്ച  (15/07/16) ഹംഗറിയിലെ, വാച്ചിലുള്ള കത്തീദ്രലില്‍ നടന്ന മെത്രാഭിഷേകതിരുക്കര്‍മ്മത്തില്‍ കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ ആയിരുന്നു മുഖ്യ കാര്‍മ്മികന്‍.

     സഭയില്‍ അധികാരം സ്നേഹത്തില്‍ അധിഷ്ഠിതമാണെന്നും അത് അജഗണത്തെ മേയിക്കുന്നതിനും അവയെ സുരക്ഷിതമായി തൊഴുത്തിലേക്കുകൊണ്ടുവരുന്നതിനും ആവശ്യമാണെന്നും പ്രസ്താവിച്ച അദ്ദേഹം, മറ്റുള്ളവരെ പിന്നിലാക്കി അതിവേഗം മുന്നോട്ടടാന്‍ ശ്രമിക്കുന്നവരെ പിടിച്ചുനിര്‍ത്തുന്നതിനും ലക്ഷ്യം മറന്ന് ഇടയ്ക്കുവച്ച് ദീര്‍ഘനേരം വിശ്രമിക്കുന്നവര്‍ക്ക് മുന്നോട്ടു പോകാനുള്ള പ്രചോദനം പകരുന്നതിനും അജപാലകന് ജ്ഞാനവും വിവേകവും ആവശ്യമാണെന്ന് ഉദ്ബോധിപ്പിച്ചു.

 








All the contents on this site are copyrighted ©.