2016-07-13 19:28:00

ഇറ്റലിയില്‍ ട്രെയിന്‍ അപകടം : പാപ്പാ ഫ്രാന്‍സിസ് ദുഃഖം രേഖപ്പെടുത്തി


ജൂലൈ 12-ാം തിയതി ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം രാവിലെ 11.30-ന്,  തെക്കെ ഇറ്റലിയിലെ പൂളിയ-ബാരി റെയില്‍ റൂട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. വിവരം അറിഞ്ഞ് അന്നുതന്നെ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് പാപ്പാ ഫ്രാന്‍സിസ് സന്ദേശം അയച്ചു.

ബാരി-ബിന്തോണ്‍ അതിരൂപതയുടെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് കകൂചി ഫ്രാ‍ന്‍ചേസ്ക്കോയ്ക്ക് അയച്ച സന്ദേശത്തിലൂടെയാണ് ട്രെയിന്‍ ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളെ പാപ്പാ ഫ്രാന്‍സിസ് തന്‍റെ സഹാനുഭാവം അറിയിച്ചത്. മരണമടഞ്ഞ 27 പേരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും, അവരുടെ കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും അനുശോചനം അറിയിക്കണമെന്നും പാപ്പാ ഫ്രാന്‍സിസ് ടെലിഗ്രാം സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

മുറിപ്പെട്ടവരെ സാന്ത്വനം അറിയിച്ച പാപ്പാ ഫ്രാന്‍സിസ്, കന്യകാനാഥയുടെ മാദ്ധ്യസ്ഥ്യത്താല്‍ സൗഖ്യവും സമാശ്വാസവും നേര്‍ന്നു. അപ്പോസ്തോലിക ആശീര്‍വാദം നല്കിക്കൊണ്ടാണ് പാപ്പാ സാന്ത്വനസന്ദേശം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.