2016-07-11 13:34:00

പരിശുദ്ധസിംഹാസനത്തിന്‍റെ പ്രസ്സ് ഓഫീസിന് പുതിയ അമരക്കാര്‍


      പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാലയത്തിന്, പ്രസ്സ് ഓഫീസിന് പുതിയ മേധാവികള്‍.

     അമേരിക്കക്കാരനായ ഗ്രെഗ് ബര്‍ക്കിനെയാണ് (GREG BURKE ) ഫ്രാന്‍സീസ് പാപ്പാ തിങ്കളാഴ്ച (11/07/16) പ്രസ്സ് ഓഫീസിന്‍റെ മേധാവിയായി നിയമിച്ചത്. ആഗസ്റ്റ് ഒന്നിന് (01/08/16) ചുമതലയേല്‍ക്കുന്ന അദ്ദേഹം ഇപ്പോള്‍   ഈ വാര്‍ത്താകാര്യാലയത്തിന്‍റെ ഉപമേധാവിയായി സേവനമനുഷ്ഠിച്ചു വരികയാണ്

     പ്രസ്സ് ഓഫീസിന്‍റെ പുതിയ ഉപാദ്ധ്യക്ഷയായി നിയമിതയായിരിക്കുന്നത് സ്പെയിന്‍ സ്വദേശിനി ശ്രീമതി പലോമ ഗര്‍സീയ ഒവെഹേരൊയാ‌ണ് (PALOMA GARCIA OVEJERO).   

    പ്രസ്സ് ഓഫീസിന്‍റെ ഡയറെക്ടര്‍ സ്ഥാനത്തുനിന്ന്  തന്നെ വിടുവിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട്, 74 വയസ്സ് പ്രായമുള്ള ഈശോസഭാവൈദികന്‍ ഫെദറിക്കൊ ലൊംബാര്‍ദി സമര്‍പ്പിച്ച രാജിക്കത്ത് തിങ്കളാഴ്ച(11/07/16) സ്വീകരിച്ചതിനു ശേഷമാണ്  പാപ്പാ ഈ പുതിയ നിയമനങ്ങള്‍ ന‌ടത്തിയത്. 2006 ജൂലൈ 11 ന്  പ്രസ്സ് ഓഫീസിന്‍റെ  ഡയറെക്ടറായി ചുമതലയേറ്റ അദ്ദേഹം ഈ മാസം 31 വരെ( 31/07/16) തല്‍സ്ഥാനത്തു തുടരും. 

     2001 മുതല്‍ 2013 ജനുവരി 22 വരെ വത്തിക്കാന്‍ ടെലവിഷന്‍ കേന്ദ്രത്തിന്‍റെയും (CTV) 2005 നവമ്പര്‍ 5 മുതല്‍ 2016 ഫെബ്രുവരി 29 വരെ വത്തിക്കാന്‍ റേഡിയോയുടെയും മേധാവി (ഡയറെക്ടര്‍ ജനറല്‍) ആയിരുന്നു ഫാദര്‍ ഫെദറീക്കൊ ലൊംബാര്‍ദി. 

     

     








All the contents on this site are copyrighted ©.