2016-07-11 13:04:00

അക്രമത്തെ അക്രമം കൊണ്ടല്ല സമാധാനം കൊണ്ട് നേരിടുക


     അക്രമത്തെ അക്രമം കൊണ്ടല്ല സമാധാനം കൊണ്ടാണ് നേരിടേണ്ടെതെന്ന് അമേരിക്കന്‍ ഐക്യനാടുകളിലെ ഡള്ളാസ് രൂപതയുടെ മെത്രാന്‍ കെവിന്‍ ഫാരെല്‍.

     പോലീസിന്‍റെ വെടിയേറ്റ് 2 കറുത്തവര്‍ഗ്ഗക്കാര്‍ മരിച്ചതിനെതുടര്‍ന്ന് ഡള്ളാസില്‍ വ്യാഴാഴ്ച (07/07/16) ഉണ്ടായ പ്രതിഷേധപ്രകടത്തിനിടെ 5 പോലീസുകാര്‍ വെടിയേറ്റു മരിക്കുകയും ഏതാനും പോലീസുകാര്‍ക്കും പൗരന്മാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

     ജീവന്‍, കറുത്തവന്‍റെയോ, വെളുത്തവന്‍റെയോ, ക്രൈസ്തവന്‍റെയോ മുസ്ലീമിന്‍റെയോ ഹൈന്ദവന്‍റെയോ ആരുടെയായാലും ശരി, അത് മൂല്യമുള്ളതാണെന്നും ഓരോ മനുഷ്യജീവനും അനര്‍ഘമാണെന്നും ബിഷപ്പ്  കെവിന്‍ ഫാരെല്‍ ഓര്‍മ്മിപ്പിക്കുന്നു.

     പരസ്പരാദരവ് കൈമോശം വരാതെ സൂക്ഷിക്കാനും സംഭാഷണത്തിലൂടെ പ്രശ്ന പരിഹൃതിക്കായി പരിശ്രമിക്കാനും അദ്ദേഹം പൗര‍ജനത്തെയും അധികാരവൃന്ദത്തെയും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.  








All the contents on this site are copyrighted ©.