2016-06-24 13:39:00

പീയെര്‍ബത്തിസ്ത പിത്സബാല്ല-അപ്പസ്തോലിക് അഡിമിനിസ്ട്രേറ്റര്‍


     ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കറ്റിന്‍റെ അപ്പസ്തോലിക് അഡിമിനിസ്ട്രേറ്റര്‍ ആയി ഫ്രാന്‍സിസ്ക്കന്‍ സമൂഹാംഗമായ വൈദികന്‍ പീയെര്‍ബത്തിസ്ത പിത്സബാല്ലയെ ഫ്രാന്‍സീസ് പാപ്പ വെള്ളിയാഴ്ച (24/06/16) നാമനിര്‍ദ്ദേശം ചെയ്യുകയും ആര്‍ച്ചുബിഷപ്പായി ഉയര്‍ത്തുകയും ചെയ്തു.

     നടപ്പുവര്‍ഷം ഏപ്രില്‍ വരെ ജറുസലേമിലെ വിശുദ്ധ സ്ഥലങ്ങളുടെ കാവല്‍ചുമതല അദ്ദേഹത്തില്‍ നിക്ഷിപ്തമായിരുന്നു.

     ഇറ്റലിയിലെ ബേര്‍ഗമൊ പ്രവിശ്യയിലെ കൊളോഞ്ഞൊ അല്‍ സേരിയൊയില്‍ 1965 ഏപ്രില്‍ 21 നായിരുന്നു നിയുക്ത ആര്‍ച്ചുബിഷപ്പും ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കറ്റിന്‍റെ നിയുക്ത അപ്പസ്തോലിക് അഡിമിനിസ്ട്രേറ്ററുമായ പീയെര്‍ബത്തിസ്ത പിത്സബാല്ലയുടെ ജനനം.

     ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് ഫൗദ് ത്വാല്‍ 75 വയസു പൂര്‍ത്തിയായതിനെ തുടര്‍ന്ന് പാശ്ചാത്യസഭയുടെ കാനന്‍ നിയമം നാന്നൂറ്റിയൊന്നാം വികുപ്പനുസരിച്ച് സമര്‍പ്പിച്ച രാജി വെള്ളിയാഴ്ച (24/06/16) സ്വീകരിച്ചതിനു ശേഷമാണ് പാപ്പാ ഈ പുതിയ നിയമനം നടത്തിയത്.








All the contents on this site are copyrighted ©.