2016-06-22 20:01:00

മാധ്യമപ്രവര്‍ത്തകര്‍ കാരുണ്യഭാവം ഉള്‍ക്കൊള്ളണം : പാപ്പാ ഫ്രാന്‍സിസ്


സത്തയിലും പ്രവൃത്തിയിലും മാധ്യമപ്രവര്‍ത്തകര്‍ കാരുണ്യത്തിന്‍റെ പ്രതിരൂപമാകണമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്തിവിച്ചു..  ഇറ്റലിയിലെ ‘ഗ്രോത്തോമാരെ’ വിനോദസഞ്ചാര കേന്ദ്രത്തില്‍ സംഗമിച്ച ആധുനിക മാധ്യമലോകത്തുള്ളവരുടെ ദേശീയ സമ്മേളനത്തിന് അയച്ച ആശംസാസന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ചൂണ്ടിക്കാട്ടിയത്. ജൂണ്‍ 21-ാം തിയതി ചൊഴ്ചയാണ് ഗ്രോത്തോമാരെയില്‍ സമ്മേളിച്ചിരിക്കുന്ന സംഗമത്തെ പാപ്പാ സന്ദേശത്തിലൂടെ അഭിസംബോധനചെയ്ത്. 

കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും തനിമയാര്‍ന്ന ഭാവം അണിഞ്ഞുകൊണ്ട് സമകാലീന മനുഷ്യരെയും ലോകത്തെയും ക്രിസ്തുവിലേയ്ക്ക് ആനയിക്കുകയാണ് സഭയുടെയും, അതുപോലെ ക്രൈസ്തവരുടെയു ദൗത്യവും പ്രവര്‍ത്തനരീതിയുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. കാരുണ്യത്തിന്‍റെ ഈ ജൂബിലിവര്‍ഷത്തില്‍ കത്തോലിക്കരായ മാധ്യമപ്രവര്‍ത്തകര്‍ ഈ കാരുണ്യദൗത്യത്തില്‍ പങ്കുകാരാകണമെന്ന് പാപ്പാ സന്ദേശത്തിലൂടെ ആഹ്വാനംചെയ്തു.

മനുഷ്യാവതാരംചെയ്ത ക്രിസ്തു ദൈവപിതാവിന്‍റെ കാരുണാര്‍ദ്ര ഭാവമാകയാല്‍  സുവിശേഷമൂല്യങ്ങളെ അധിഷ്ഠിതമാക്കിയും, ജീവിതത്തില്‍ ദൈവത്തിനുള്ള പ്രഥമസ്ഥാനം മാനിച്ചുകൊണ്ട്, സമകാലീന ലോകത്തിന്‍റെ പ്രതിബദ്ധതകളെ മനസ്സിലാക്കുവാനും നേരിടുവാനും, അവയ്ക്ക് പ്രതിവിധി കാണുവാനും കാരുണ്യത്തിന്‍റെ ക്രൈസ്തവീക്ഷണം സഹായിക്കേണ്ടതാണെന്ന് പാപ്പാ ആശയവിനിമയ ലോകത്തെ പ്രബുദ്ധരെ ഉദ്ബോധിപ്പിച്ചു. അങ്ങെ നന്മയുടെയും സത്യത്തിന്‍റെയും തെളിച്ചം ലോകത്തുനിന്നും ഇല്ലാതായിപ്പോകാതിരിക്കുവാനുള്ള ധാര്‍മ്മിക ഉത്തരവാദിത്തം കത്തോലിക്കാരായ മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടെന്ന് സന്ദേശത്തിലൂടെ സമ്മേളനത്തെ പാപ്പാ പ്രത്യേകം ഉദ്ബോധിപ്പിച്ചു.

ദേശീയതലത്തില്‍ പ്രഗത്ഭരായ 200 മാധ്യമപ്രവര്‍ത്തകര്‍ സമ്മേളിച്ച ത്രിദിന സംഗമം, ‘വളരുന്ന കാനനത്തോട് ഒരു കാഹളം,’ എന്ന് ഏറെ ആലങ്കാരികമായിട്ടും കാവ്യാത്മകമായിട്ടും ശീര്‍ഷകം ചെയ്തിരുന്നു. വളരുന്ന കാനനം ആധുനിക മാധ്യമ ലോകമെന്നാണ് സംഗമം ഉദ്ദേശിക്കുന്നത്. ഇറ്റലിയുടെ ആധുനിക മാധ്യമപ്രവര്‍ത്തകരുടെ മൂന്നാമത്തെ ദേശീയ സംഗമമാണ് ഗ്രൊത്തോമാരെയില്‍ വ്യാഴാഴ്ച സമാപിക്കുന്നത്.   തന്‍റെ എളിയ സഭാ ശുശ്രൂഷയ്ക്കു നല്കുന്ന മാധ്യമ പിന്‍തുണയെ ശ്ലാഘിക്കുകയും, മാധ്യമലോകത്തിന് പാപ്പാ പ്രത്യേകം നന്ദിപറയുകയും ചെയ്തു. ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ടും, അപ്പസ്തോലി ആശീര്‍വ്വാദത്തോടുകൂടിയാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്. 








All the contents on this site are copyrighted ©.