2016-06-18 13:02:00

പാവപ്പെട്ടവരുടെ ഉന്നമനോന്മുഖ സമ്മേളനം 2016 ജൂണ്‍ 26-28


      പാവപ്പെട്ടവര്‍ക്കായി മുതല്‍ മുടക്കുന്നതിനെ അധികരിച്ചുള്ള രണ്ടാം സമ്മേളനം നീതിസമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതി റോമില്‍ സംഘടിപ്പിക്കുന്നു.

     ഈ മാസം (ജൂണ്‍ 2016) 26-28 വരെയാണ് സമ്മേളനം.

     ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള 140 വിദഗ്ദ്ധര്‍ ഇതില്‍ പങ്കേടുക്കും.

     കത്തോലിക്കാസഭയ്ക്കും വിശ്വാസാധിഷ്ഠിത ഇതര സമൂഹങ്ങള്‍ക്കും അവയുടെ സാമുഹ്യധര്‍മ്മം നിറവേറ്റുന്നതിന് എങ്ങനെ എത്രമാത്രം മുതല്‍ മുടക്കാനാകും എന്നു കണ്ടെത്തുക, മറ്റു സംരംഭകരുമായി സഹകരിക്കുന്നതിന് ഈ സ്ഥാപനങ്ങളെ സഹായിക്കുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സമ്മേളനം പഠിക്കും

     ഇത്തരത്തിലുള്ള പ്രഥമ സമ്മേളനം 2014 ല്‍ നീതിസമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതി വത്തിക്കാനില്‍ സംഘടിപ്പിച്ചിരുന്നു.








All the contents on this site are copyrighted ©.