2016-06-17 13:31:00

ലോകമെങ്ങും കാരുണ്യ പ്രവൃത്തിയിലേര്‍പ്പെടുക: പാപ്പാ


         ലോകമെമ്പാടും, പട്ടണങ്ങളിലും രൂപതകളിലും സംഘടനകളിലും കാരുണ്യകര്‍മ്മം ചെയ്യാന്‍ മാര്‍പ്പാപ്പാ സന്മനസ്സുള്ള സകലരെയും ആഹ്വാനം ചെയ്യുന്നു.

     ക്ലേശിക്കുന്ന സഭകള്‍ക്ക് സഹായമേകുന്ന എയ്ഡ ടു ദ  ചര്‍ച്ച് ഇന്‍ നീട് (AID TO THE CHUCH IN NEED)  എന്ന പൊന്തിഫിക്കല്‍ സംഘടന ദൈവത്തിന്‍റെ കരുണ ആയിരിക്കുക (BE GOD’S MERCY) എന്ന നാമത്തില്‍ ആരംഭിച്ചിരിക്കുന്ന ധനസമാഹരണ പരിപാടിയോടനുബന്ധിച്ചു നല്കിയ ഒരു വീഡിയൊ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ആഹ്വാനമുള്ളത്.

     നമുക്ക് ദൈവത്തിന്‍റ കാരുണ്യം ആവശ്യമാണ് ഒപ്പം നമുക്ക് നമ്മുടെ തന്നെ കരുണയും ആവശ്യമുണ്ട്, നാം സഹായഹസ്തം നീട്ടുകയും തലോടുകയും അപരനെ പരിചരിക്കുകയും ചെയ്യുകയും അങ്ങനെ നിരവധിയായ യുദ്ധങ്ങള്‍ ഒഴിവാക്കുകയും വേണം, പാപ്പാ തന്‍റെ വീഡിയൊ സന്ദേശത്തില്‍ പറയുന്നു.

     ജൂണ്‍ 17 വെള്ളി മുതല്‍ ഒക്ടോബര്‍ 4 വരെ നീളുന്ന ഈ ധനസമാഹരണ യജ്ഞത്തെക്കുറിച്ചു വത്തിക്കാന്‍ റേഡിയോയില്‍  വെള്ളിയാഴ്ച(17/06/16) നടന്ന പത്രസമ്മേളന വേളയില്‍ ഈ വീഡിയൊ സന്ദേശം അവതരിപ്പിക്കപ്പെട്ടു.

     ഈ ധനസമാഹരണ പരിപാടിക്ക് സംഭാനയേകിയ ആദ്യ വ്യക്തി ഫ്രാന്‍സീസ് പാപ്പാ തന്നെയാണ്.

     ഇറാക്കിലെ ബാഗ്ദാദ് പട്ടണത്തില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെ ഏര്‍ബിലില്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമത്തിലുള്ള ആതുരാലയത്തിനായി ഈ തുക നീക്കി വയ്ക്കും. ഈ സെന്‍റ് ജോസഫ് ചാരിറ്റി ക്ലിനിക്കില്‍ 2800 ഓളം അഭയാര്‍ത്ഥികള്‍ക്ക്  സൗജന്യ ചികിത്സ ലഭിക്കുന്നുണ്ട്.








All the contents on this site are copyrighted ©.