2016-06-11 13:24:00

ആതുരശുശ്രൂഷകരില്‍ ആവിഷ്കൃതമാകുന്ന ദൈവത്തിന്‍റെ സ്നിഗ്ദ്ധത


       ദൈവത്തിന്‍റെ കരുണാര്‍ദ്രത ആതുരരുടെ ചാരെ ആയിരിക്കുന്നവരില്‍ ആവിഷ്കൃതമാകുന്നുവെന്ന് മാര്‍പ്പാപ്പാ.

     തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി വെള്ളിയാഴ്ച(10/06/16) കുറിച്ച സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ആശയം അടിവരിയിട്ടു കാട്ടിയിരിക്കുന്നത്.

     സ്നേഹഭരിത നയനങ്ങളോടുകൂടി രോഗികളെ പരിചരിക്കുകയും അവരു‌ടെ ആവശ്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്നവരുടെ ജീവിതത്തില്‍ ദൈവത്തിന്‍റെ   സ്നിഗ്ദ്ധത സന്നിഹിതമാണ് എന്നാണ് ലത്തീനും അറബിയും ആംഗലവുമുള്‍പ്പടെ 9 ഭാഷകളില്‍ ലഭ്യമായ പാപ്പായുടെ ഈ ട്വിറ്റര്‍ സന്ദേശം.

ആംഗലം-    The tenderness of God is present in the lives of all those who attend the sick and understand their needs, with eyes full of love.

ലത്തീന്‍ -     Mansuetudo Dei videtur praesens in operibus hominum aegrotantes curantium, necessitatibus eorum consulentium, oculis amoris eos tuentium.








All the contents on this site are copyrighted ©.