2016-06-10 08:17:00

“കാരുണ്യം സഹതാപമല്ല…” പാപ്പാ ഫ്രാന്‍സിസ് ഡോക്ടര്‍മാരോട്


ലാറ്റിന്‍ അമേരിക്കയില്‍നിന്നും സ്പെയിനില്‍നിന്നും എത്തിയ ഡോക്ടര്‍മാരുടെ വന്‍സംഘത്തെ ജൂണ്‍ 9-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ അഭിസംബോധനചെയ്യവെയാണ് പാപ്പാ ഇങ്ങനെ സ്പാനിഷ്‍ ഭാഷയില്‍ ഉദ്ബോധിപ്പിച്ചത്.

ആരോഗ്യം വിലപ്പെട്ട ദൈവികദാനമായും, രക്ഷയും ആരോഗ്യവും തമ്മില്‍ ബന്ധമുള്ളതായും വിശുദ്ധ ഗ്രന്ഥത്തിന്‍റെ പശ്ചാത്തലത്തില്‍ പാപ്പാ വ്യാഖ്യനിച്ചു. ക്രിസ്തുവിനെയും അവിടുത്തെ രക്ഷാദൗത്യത്തെയും കോര്‍ത്തിണക്കിക്കൊണ്ട് സഭാപിതാക്കന്മാര്‍ ക്രിസ്തുവിലെ ആത്മീയഭിഷഗ്വരന്‍റെ രൂപം വരച്ചുകാട്ടുന്നുണ്ട്.   നല്ലിടയന്‍ മുറിപ്പെട്ട ആടിനെ  തേടി പുറപ്പെടുന്നു.  ഇടയന്‍ ആടുകള്‍ക്കായി ജീവന്‍ സമര്‍പ്പിക്കുന്നു. സുവിശേഷത്തിലെ ഉപമയില്‍ ക്രിസ്തു വരച്ചു കാട്ടുന്ന,  മുറിപ്പെട്ടവന്‍റെ ചാരത്ത് ഓടിയെത്തുന്ന നല്ല സമറിയക്കാരന്‍ തന്‍റെ പരസ്യജീവിതകാലത്ത് നന്മചെയ്തുകൊണ്ട് കടന്നുപോയ ദൈവപുതന്‍റെ വ്യക്തിത്വം തന്നെയാണ് രൂപത്തിലും ഭാവത്തിലും വെളിപ്പെടുത്തുന്നത്.

കാരുണ്യം Compassion എന്ന വാക്ക് Cum–pati,  (to suffer with those who are suffering). വേദനിക്കുന്നവരുടെ ചാരത്തെത്തുക മാത്രമല്ല, അവരുടെ വേദയില്‍ പങ്കുചേരുന്നതുമാണെന്ന് പദോല്പത്തി, പദത്തിന്‍റ ഉല്പത്തി (etimology) വിവരിച്ചുകൊണ്ട് പാപ്പാ വ്യക്തമാക്കി.   രോഗീപരിചരണ മേഖലയില്‍ ഡോക്ടര്‍മാര്‍ കാണിക്കുന്ന സമര്‍പ്പണവും സാമീപനരീതിയും, വൈദഗ്ദ്ധ്യവുംകൊണ്ട് രോഗികളെ സംബന്ധിച്ചിടത്തോളം അവര്‍ കാരുണ്യത്തിന്‍റെ മൂര്‍ത്ത രൂപങ്ങളാണ്. ഡോക്ടറെ സംബന്ധിച്ചടത്തോളം അറിവും വൈദഗ്ദ്ധ്യവും നല്ലതാണെങ്കിലും അദ്ദേഹത്തിന്‍റെ കാരുണ്യമാണ് സേവനത്തിന്‍റെ പാതയില്‍ യഥാര്‍ത്ഥമായി എണ്ണപ്പെടുന്നത്. എന്നാല്‍ രോഗിയുടെ മരണത്തെ ന്യായീകരിക്കുവാനും സാധൂകരിക്കുവാനും കരുണയുടെ നിയമബലം തേടുന്ന സാമൂഹ്യ-നിയമ സംവിധാനങ്ങള്‍ ഇന്ന് വളര്‍ന്നുവരുന്നുണ്ട്.

രോഗിയെ അവര്‍ വാര്‍ദ്ധക്യത്തിലോ മറ്റേതെങ്കിലും വിധത്തില്‍ ജീവിതാന്ത്യത്തില്‍ എത്തിയവരോ ആയാലും യഥാര്‍ത്ഥമായ കാരുണ്യം ഒരിക്കലും അവരുടെ തിരോധാനം അല്ലെങ്കില്‍ മരണം നന്മയായി കാണാനാവില്ല. കാരുണ്യവധത്തിന്‍റെ നവമായ സംസ്ക്കാരത്തെ പാപ്പാ നിഷേധിച്ചുകൊണ്ടു പ്രസ്താവിച്ചു. അങ്ങനെ സ്വാര്‍ത്ഥതയുടെ ഒരു വിജയസംസ്ക്കാരവും, ‘വലിച്ചെറിയല്‍’ സംസ്ക്കാരവും ഇന്ന് സമൂഹത്തില്‍ ഉടലെടുക്കുണ്ട്.  രോഗിയായ മനുഷ്യന്‍ എന്‍റെ അയല്‍ക്കാരനാണ് എന്ന കാഴ്ചപ്പാട് രോഗീപരചരണ മേഖലയില്‍ അനിവാര്യമാണ്. കാരണം മുറിപ്പെട്ട എന്‍റെ അയല്‍ക്കാരന്‍റെ ദേഹം ക്രിസ്തുവിന്‍റെ മൗതിക ഗാത്രമാണെന്നത് ക്രിസ്തീയ ആത്മീയതയാണ്. “എന്‍റെ എളിയവര്‍ക്കായി നിങ്ങള്‍ ഇതെല്ലാം ചെയ്തപ്പോള്‍, എനിക്കു തന്നെയാണ് നിങ്ങള്‍ ചെയ്തുതന്നത് (മത്തായി 25, 40). ക്രിസ്തു അരുള്‍ചെയ്തിട്ടുണ്ട്.

മനുഷ്യയാതനകളുടെ മുന്നില്‍ ഏറ്റവും പ്രസക്തമാകുന്ന വികാരമാണ് കാരുണ്യം. അത് ആദരവില്‍നിന്നും, സഹാനുഭാവത്തില്‍നിന്നും സാന്ത്വനത്തില്‍നിന്നും ഉതിര്‍ക്കൊള്ളുന്നതാണ്. കാരണം രോഗിയായ വ്യക്തിയുടെ  വേദനയിലും നിസ്സഹായതയിലും  നാം  ജീവനെ ആദരിക്കുകയും അതിന് മൂല്യം കല്പിക്കുകയുംചെയ്യുന്നു. രോഗീപരിചാരികരുടെ മദ്ധ്യസ്ഥനായ വിശുദ്ധ കമിലസിന്‍റെ വാക്കുകളില്‍, “ശുശ്രൂഷിക്കുന്ന കൈകളിലേയ്ക്ക് നമ്മുടെ ഹൃദയവും ഉള്‍ച്ചേര്‍ക്കാം.”

വേദനയും രോഗവും  വാര്‍ദ്ധക്യവും കൊണ്ടുവരുന്ന ദൗര്‍ബല്യവും നിസ്സഹായതയും ആരുടെയും ഭാഗധേയമാണ്. അത് ആര്‍ക്കും സംഭവിക്കാം, ഇന്നല്ലെങ്കില്‍ നാളെ! അതിനാല്‍ കാര്യക്ഷമതയുടെയോ സാമ്പത്തിക ക്ഷമതയുടെയോ കാഴ്ചപ്പാടുകള്‍ക്കും അപ്പുറം, ക്ഷമയുടെയും യഥാര്‍ത്ഥമായ കാരുണ്യത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും വിളി ശ്രവിക്കുന്നവരാകണം രോഗീപരിചാരകര്‍. മനുഷ്യവക്തിയുടെ അന്തസ്സ് മാനിക്കാത്ത അവസ്ഥ രോഗീപരിചരണത്തിനുള്ള ദൈവികവിളിയെ നിരസ്സിക്കുന്ന ശോച്യമായ അവസ്ഥയും മനോഭാവവുമാണ്. ഇങ്ങനെ ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ വാക്കുകള്‍  ഉപസംഹരിച്ചത്.

കാരുണ്യത്തിന്‍റെ ജൂബിലിവത്സരം കണക്കിലെടുത്താണ്  സ്പാനിഷ്-ലാറ്റിനമേരിക്കന്‍ ഡോക്ടര്‍മാരുടെ കൂട്ടായ്മയെ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്ത്.








All the contents on this site are copyrighted ©.