2016-06-10 11:38:00

ഡോണ്‍ ജാക്കൊമൊ അബോന്തൊ വാഴ്ത്തപ്പെട്ട പദത്തിലേക്ക്


         ഇറ്റലി സ്വദേശിയായ ദൈവദാസന്‍ ഡോണ്‍ ജാക്കൊമൊ അബോന്തൊ ശനിയാഴ്ച (11/06/16) വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടും.

     ഉത്തര ഇറ്റലിയില്‍ മിലാന്‍ ടൂറിന്‍ എന്നീ പട്ടണങ്ങള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന വെര്‍ച്ചേല്ലിയില്‍ വച്ച് വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ   അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തൊ ആയിരിക്കും ഫ്രാന്‍സിസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് ദൈവദാസന്‍ ഡോണ്‍ ജാക്കൊമൊയെ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കുയര്‍ത്തുക.

     തീക്ഷണതായര്‍ന്ന പൗരോഹിത്യ ശുശ്രൂഷയിലൂടെ ആത്മാക്കളുടെ രക്ഷയ്ക്കായി അക്ഷീണം യത്നിച്ച പുണ്യാത്മാവാണ് ദൈവദാസന്‍ ഡോണ്‍ ജാക്കൊമൊ അബോന്തൊ.

     ഇറ്റലിയിലെ സലോമിനൊ എന്ന സ്ഥലത്ത 1720 ആഗസ്റ്റ് 27 നായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. 1744  മാര്‍ച്ച 21 ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം തനിക്ക് ഭരമേല്പിക്കപ്പെട്ട ഇടവകജനത്തെ ദൈവത്തിന്‍റെ സൗഷ്ടവവും അനന്തനന്മയും വീണ്ടും കണ്ടെത്തുന്നതിനും ദൈവവചനങ്ങളും കൂദാശകളും വഴി ദൈവത്തെ അടുത്തറിയുന്നതിനു സാഹായിക്കുകയും ചെയ്തുകൊണ്ട് അജപാലന ശുശ്രൂഷ വിശ്വസ്തതയോടെ നിറവേറ്റി.

     1788 ഫെബ്രുവരി 9ന് ദൈവദാസന്‍ ഡോണ്‍ ജാക്കൊമൊ അബോന്തൊ മരണമട‍ഞ്ഞു.








All the contents on this site are copyrighted ©.