2016-06-10 12:12:00

കര്‍ദ്ദിനാള്‍ ലെയൊണാര്‍ദൊ സാന്ദ്രി തുര്‍ക്കിയില്‍


     പൗരസ്ത്യസഭകള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലെയൊണാര്‍ദൊ സാന്ദ്രി തുര്‍ക്കി സന്ദര്‍ശിക്കുന്നു.

     ഈ വെള്ളിയാഴ്ച (10/06/16) മുതല്‍ ഞായറാഴ്ച (12/06/16) വരെയാണ് അദ്ദേഹത്തിന്‍റെ സന്ദര്‍ശനം.

     ഇസ്താംബൂളില്‍ അപ്പസ്തോലിക് വികാരിയും ബൈസന്‍റയിന്‍ റീത്തുകാരായ വിശ്വാസികള്‍ക്കായുള്ള എക്സാര്‍ക്കിയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും ആയി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള നിയുക്ത മെത്രാന്‍ റൂബെന്‍ തിയെറബ്ലാങ്ക ഗൊണ്‍സ്സാലെസ്സിന്‍റെ മെത്രാഭിഷേകതിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുകയാണ് ഈ സന്ദര്‍ശനത്തിന്‍റെ മുഖ്യോദ്ദേശ്യം.

     ശനിയാഴ്ച (11/06/16) ഉച്ചതിരിഞ്ഞാണ് മെത്രാഭിഷേകം.

     അന്നു രാവിലെ,   കോണ്‍സ്റ്റന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമെയൊ ഒന്നാമന്‍റെ ക്ഷണ പ്രകാരം ഫനാറില്‍ നടക്കുന്ന തിരുക്കര്‍മ്മത്തിലും കര്‍ദ്ദിനാള്‍ സാന്ദ്രി സംബന്ധിക്കും.








All the contents on this site are copyrighted ©.