2016-06-10 12:19:00

കരുണയുടെ ജൂബിലി ആഘോഷിക്കുന്ന രോഗികളും ഭിന്നശേഷിക്കാരും


      രോഗികളും ഭിന്നശേഷിക്കാരും റോമില്‍ വെള്ളിയാഴ്ച (10/06/16) മുതല്‍ ഞായറാഴ്ച (12/06/16) വരെ കരുണയുടെ ജൂബിലിയാഘോഷിക്കുന്നു.

     വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് പ്രാദേശികസമയം 3.30 ഓടെ പരിശുദ്ധ കന്യകാമറിയത്തിന്‍റെ  നാമത്തിലുള്ള ദേവാലയത്തില്‍ അതായത് സാന്ത മരിയ ഇന്‍ വല്ലിച്ചേല്ലയില്‍ ദിവ്യകാരുണ്യാരാധനയോടെയാണ് രോഗികളും അംഗവൈകല്യമുള്ളവരുമായവര്‍ കരുണയുടെ ജൂബിയാഘോഷത്തിന് തുടക്കം കുറിക്കുന്നത്. 








All the contents on this site are copyrighted ©.