സമുദ്രങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. സാഗരങ്ങള്‍ ‘പൊതുഭവനമായ ഭൂമി’യുടെ ഭാഗമാണ്. ജീവന്‍റെ സംസ്ഥിതിക്കും വൈവിധ്യമാര്‍ന്ന ജീവജാലങ്ങളുടെ നിലനില്പിനും ലോകത്തുള്ള സമുദ്രങ്ങള്‍ നമുക്ക് ആവശ്യമാണ്. പാപ്പാ ‘ട്വിറ്റര്‍’ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു
“നല്ല ഭൂമിയില്‍ നല്ല സമുദ്രങ്ങള്‍ ഉണ്ടാവണം. ” ഈ ആപ്തവാക്യവുമായി മെയ് 8-ാം തിയതി ബുധനാഴ്ച ഐക്യരാഷ്ട്ര സംഘടന (United Nations Organization) ആചരിക്കുന്ന ആഗോള സമുദ്രദിനത്തിലാണ് പാപ്പാ ഫ്രാന്‍സിസ് സമഗ്രതയുള്ള സമുദ്ര സമുച്ചയങ്ങളെക്കുറിച്ച് ആഹ്വാനംചെയ്തത്.
Let us protect the oceans, part of the “global commons”, vital for our water supply and the variety of living creatures!
لنحمِ المحيطات التي هي خيور عالميّة مشتركة وأساسيّة للمياه وتنوّع الكائنات الحيّة !
Protegamus oceanos, bonos omnibus, qui copiam aquae necnon entium viventium nobis praebent varietatem!
All the contents on this site are copyrighted ©. |