2016-06-02 07:37:00

വൈദികരുടെ ജൂബിലി ആരംഭിച്ചു പാപ്പായുട 3 ധ്യാനപ്രസംഗങ്ങള്‍ തത്സമയം സംപ്രേക്ഷണംചെയ്യപ്പെടും


വ്യാഴാഴ്ച ജൂണ്‍ രണ്ടാം തിയതി പാപ്പാ ഫ്രാന്‍സിസിന്‍റെ വൈദികര്‍ക്കുള്ള മൂന്നു ധ്യാനങ്ങള്‍ തത്സമയം സംപ്രേക്ഷണംചെയ്യപ്പെടും. ജൂണ്‍ രണ്ടാം തിയതി, വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസ് വൈദികര്‍ക്കു നല്കുന്ന മൂന്നു ധ്യാനങ്ങള്‍, രാവിലെ 10-നും... മദ്ധ്യാഹ്നം 12-നും വൈകുന്നേരം 4 മണിക്കുമുള്ളവ വത്തിക്കാന്‍ ടെലിവിഷന്‍ കേന്ദ്രം www.im.va എന്ന സ്ട്രീമിങ് സൈറ്റിലൂടെ ദേശീയ അന്തര്‍ദേശിയ മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവനയിലൂടെ അറിയിച്ചു. ഇറ്റാലിയന്‍ ഭാഷയിലുള്ള പാപ്പായുടെ പ്രഭാഷണത്തിന്‍റെ ഇംഗ്ലിഷ്, സ്പാനിഷ്, പോളിഷ്, ജര്‍മ്മന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ് പരിഭാഷകളും തത്സമയ സംപ്രേക്ഷണത്തില്‍ ലഭ്യമായിരിക്കുമെന്ന് ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു. 

വൈദികര്‍ റോമിലെ മൂന്നു മേജര്‍ ബസിലിക്കകളിലാണ് പാപ്പായുടെ ധ്യാനത്തില്‍ പങ്കെടുക്കുന്നത് : Mary Major Basilica, St. John Lateran Basilica and St. Paul's Basilica outside the Roman Walls.

ജൂണ്‍ ഒന്നാം തിയതി ബുധനാഴ്ച രാവിലെ വൈദികരുടെ ജൂബിലി ആചരണം റോമിലെ ജൂബിലി ദേവാലയങ്ങളില്‍ നടത്തപ്പെട്ട പരിശുദ്ധകുര്‍ബാനയുടെ ആശീര്‍വാദത്തോടെ ആരംഭിച്ചു. തുടര്‍ന്ന് കുമ്പസാരവും. പിന്നെ വത്തിക്കാനിലെ രാജവീഥിയിലൂടെയുള്ള കാരുണ്യകവാടം കടക്കലായിരുന്നു. വ്യത്യസ്ത ഭാഷാഗ്രൂപ്പുകളിലുള്ള സമൂഹബര്‍പ്പണവും പ്രഥമദിന പരിപാടിയായിരുന്നു.

റെജിസ്റ്റര്‍ ചെയ്തിട്ടുള്ള വൈദികരുടെയും സെമിനരിവിദ്യാര്‍ത്ഥികളുടെയും ജൂബിലിയിലെ പങ്കാളിത്തം ഒരുലക്ഷത്തോളം വരുമെന്നാണ് ഫാദര്‍ ലൊമ്പാര്‍ഡിയുടെ നിരീക്ഷണം. ഇനിയും വൈദികര്‍ എത്തിക്കൊണ്ടിരിക്കുന്നതായും അദ്ദേഹം അറിയിച്ചു.








All the contents on this site are copyrighted ©.