2016-05-27 15:39:00

റോമിലെ ചാവറ സാംസ്ക്കാരിക കേന്ദ്രത്തിന്‍റെ 40-ാം പിറന്നാള്‍


ഡയറക്ടര്‍, ഫാദര്‍ ഐസക് ആരിക്കാപ്പള്ളിലുമായൊരു മുഖാമുഖം - ശബ്ദരേഖ

(Chavara Institute for Indian and Interreligious Studies)

 

വത്തിക്കാന്‍ റേഡിയോയ്ക്കുവേണ്ടി ഫാദര്‍ വില്യം നെല്ലിക്കല്‍ 25 മെയ് 2016-ല്‍ നടത്തിയ അഭിമുഖം. റവ. ഡോ. ഐസക്ക് ആരിക്കാപ്പള്ളില്‍ സി.എം.ഐ-സഭയുടെ അറിയപ്പെട്ട ദൈവശാസ്ത്ര അദ്ധ്യാപകനാണ്. ബാംഗളൂര്‍ ധര്‍മ്മാരാം വിദ്യാക്ഷേത്രത്തിലെ ദൈവശാസ്ത്ര വിഭാഗം പ്രഫസറും, ഭാരതത്തില്‍ മറ്റു പല സെമിനാരികളിലെയും visiting professor ആണ്. ദൈവശാസ്ത്രത്തില്‍, systematic theology-യാണ് അദ്ദേഹത്തിന്‍റെ ഐച്ഛികവിഷയം. വര്‍ഷത്തില്‍ അധികസമയവും അദ്ദേഹം റോമിലെ ചാവറ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാണ്.

 

 

1977-ല്‍ റോമില്‍ സ്ഥാപിതമായി. 2016 മെയ് 28-ാം തിയതി ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് ജൂബിലി ആഘോഷം ഉത്ഘാടനം ചെയ്യപ്പെടും. സി.​എം.ഐ. സഭയുടെ പ്രിയോര്‍ ജനറല്‍ ഫാദര്‍, റവ. ഡോക്ടര്‍ പോള്‍ അച്ചാണ്ടി അദ്ധ്യക്ഷപദം അലങ്കരിക്കും. ശനിയാഴ്ചത്തെ സാംസ്ക്കാരിക സംഗമത്തെ തുടര്‍ന്നുള്ള പശ്ചാത്യ-ഭാരത സംഗീത ജുഗല്‍ബന്ദിയോടെ ഒരു വര്‍ഷക്കാലം നീണ്ടുനില്ക്കുന്ന ജൂബിലി പരിപാടികള്‍ക്ക് തുടക്കമാകും.

മതാന്തര സംവാദത്തിന്‍റ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം റോമില്‍ (294/10 Corso Vittorio Emmanuele II, 00186 Rome. Phone 0039. 066864414, e’mail : arickappalil@gmail.com)  വത്തിക്കാന്‍റെ സമീപത്താണ് സ്ഥിതിചെയ്യുന്നത്. വിവിധ മതങ്ങളെക്കുറിച്ചും, ഭാരതസംസ്ക്കാരത്തെക്കുറിച്ചുമുള്ള പുസ്തകശേഖരം, ചെറിയ സമ്മേളനഹാള്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ക്കൊപ്പം, അനുവര്‍ഷമുള്ള മതാന്തര പഠനശിബിരങ്ങള്‍, പ്രബന്ധാവതരണങ്ങള്‍, ചര്‍ച്ചകള്‍, സാംസ്ക്കാരിക സംഗമങ്ങള്‍, വിവിധമതങ്ങളുടെ ഉത്സവാഘോഷങ്ങള്‍ എന്നിവ മുടങ്ങാതെ നടത്തെപ്പെടുന്നു.  അനുവര്‍ഷം അവതരിപ്പിക്കപ്പെടുന്ന പ്രബന്ധങ്ങളുടെയും, പഠനശിബിരങ്ങളിലെ ചര്‍ച്ചാ വിഷയങ്ങളുടെയും വിശദാംശങ്ങള്‍ പുസ്തരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്നു.

പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ച ജൂബിലിവത്സരത്തില്‍ സ്ഥാപനം 40-ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍, വിവിധ മതങ്ങളിലെ കാരുണ്യദര്‍ശനം ജൂബിലിനാളിലെ പഠനശിബിരങ്ങളില്‍ വിഷയീഭവിക്കുമെന്ന് 8 വര്‍ഷമായി ഡയറക്ടര്‍ സ്ഥാനത്ത് സേവനംചെയ്യുന്ന ഫാദര്‍, ഡോക്ടര്‍ ഐസക് ആരിക്കാപ്പള്ളില്‍ അറിയിച്ചു.








All the contents on this site are copyrighted ©.