2016-05-10 07:26:00

വത്തിക്കാനിലേയ്ക്കുള്ള ജപ്പാന്‍റെ സ്ഥാനപതിയെ പാപ്പാ ഫ്രാന്‍സിസ് സ്വീകരിച്ചു


വത്തിക്കാനിലേയ്ക്കുള്ള ജപ്പാന്‍റെ അംബാസിഡര്‍, യോഷ്യോ മാത്യു നഗമൂറയെ പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു. മെയ് 9-ാം തിയതി തിങ്കളാഴ്ച രാവിലെയാണ് ജപ്പാന്‍റെ സ്ഥാനപതി, 64 വയസ്സുകാരന്‍ യോഷ്യോ മാത്യു നഗമൂറ വത്തിക്കാനിലെത്തിയത്.

സ്ഥാനിക പത്രികകള്‍ പരിശോധിച്ചശേഷം ജപ്പാന്‍റെ സാമൂഹ്യ-രാഷ്ട്രീയ-മത മേഖലകളിലെ സ്ഥിതിഗതികള്‍ പാപ്പാ ആരാഞ്ഞു. 15 മിനിറ്റോളം സംഭാഷണം നീണ്ടതായും, തുടര്‍ന്ന് നഗമൂറയെ വത്തിക്കാനിലേയ്ക്കുള്ള ജപ്പാന്‍റെ സ്ഥാനപതിയായി പാപ്പാ ഫ്രാന്‍സിസ് ഔദ്യോഗികമായി സ്വീകരിച്ചെന്നും പരിശുദ്ധ സിംഹാസനത്തിന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

ജപ്പാന്‍റെ കെയിയോ യൂണിവേഴ്സിറ്റിയില്‍നിന്നും സമ്പത്തിക ശാസ്ത്രത്തില്‍ ബുരുദധാരിയായ് നഗമൂറ. പിന്നീട് അമേരിക്കയിലെ ജോര്‍ജ്ടൗണ്‍ യൂണിവേഴ്സിറ്റിയില്‍നിന്നും ഡോക്ടര്‍ ബിരുദവും കരസ്ഥമാക്കി. ജപ്പാനിലെ കെയ്ദാരന്‍ രാജ്യാന്തര സാമ്പത്തിക കാര്യാലയത്തിന്‍റെ പ്രവര്‍ത്തകനും പ്രതിനിധിയുമായിരുന്നു. പ്രസിഡന്‍റ് ഷിന്‍സോ അബോയുടെ കാര്യാലയത്തില്‍ (2014) ധനകാര്യമന്ത്രി സേവനംചെയ്തിട്ടുണ്ട്.

ജനസംഖ്യയുടെ 40 ശതമാനം കത്തോലിക്കരുള്ള രാജ്യമാണ് ജപ്പാന്‍.








All the contents on this site are copyrighted ©.