2016-04-01 14:04:00

വൈദികന്‍ ടോമിന്‍റെ മോചനത്തിനായി സി.ബി.സി.ഐയുടെ അഭ്യര്‍ത്ഥന


  യെമനില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട പാല രാമപുരം സ്വദേശിയായ സലേഷ്യന്‍ വൈദികന്‍ ടോം ഉഴുന്നാലിന്‍റെ മോചനത്തിനായി സാധ്യമായതൊക്കെ ചെയ്യാന്‍ ഭാരതത്തിലെ കത്തോലിക്കാമെത്രാന്‍ സംഘം CBCI ഭാരതസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

 വിദേശകാര്യമന്ത്രി ശ്രീമതി സുഷമ സ്വരാജിനോട് ഒരു കത്തുമുഖേനയാണ് മെത്രാന്‍സംഘം ഈ അഭ്യര്‍ത്ഥന നടത്തിയത്.

എത്രയും വേഗം മെത്രാന്‍സംഘത്തിന്‍റെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താമെന്നും ഇതുവരെ ലഭിച്ചിട്ടുള്ള വിവരങ്ങള്‍ കൈമാറാമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ഉറപ്പുനല്കിയതായി  ഏഷ്യന്യൂസ് വാര്‍ത്ത ഏജന്‍സി വെളിപ്പെടുത്തി.

മാര്‍ച്ച് നാലിനാണ് (04/03/16) യെമനില്‍ വച്ച്, 54 വയസ്സുള്ള  വൈദികന്‍ ടോം ഉഴുന്നാല്‍ തട്ടിക്കൊണ്ടു പോകപ്പെട്ടത്.

     അന്ന്, മദര്‍തെരേസയുടെ സന്ന്യാസിനി സൂഹമായ ഉപവിയുടെ പ്രേഷിതകളുടെ മേല്‍ നോട്ടത്തിലുള്ള അഗതിമന്ദിരത്തില്‍, ഈ സന്ന്യാസിനി സമൂഹത്തിലെ 4 കന്യാസ്ത്രികളുള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ട, ആക്രമണവേളയിലാണ് യെമനില്‍ 5 വര്‍ഷമായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന അദ്ദേഹം ബന്ദിയാക്കപ്പെട്ടത്.

ആ സമയത്ത് അഗതിമന്ദിരത്തിലെ കപ്പേളയില്‍ ആത്മീയ ശുശ്രൂഷകള്‍ക്കായി അവിടെയെത്തിയ വൈദികന്‍ ടോം.

ജാര്‍ക്കണ്ഡ് സ്വദേശിനി  ആന്‍സുലം, റുവാണ്ടക്കാരികളായ  മാര്‍ഗരറ്റ്, റിജിനിറ്റ്, കെനിയസ്വദേശിനിയായ ജൂഡിറ്റ് എന്നീവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ട 4 കന്യാസ്ത്രികള്‍.








All the contents on this site are copyrighted ©.