2016-03-28 14:17:00

സിറിയയില്‍ പുതിയ പ്രതീക്ഷയു‌ടെ കിരണങ്ങള്‍


     ആറു വര്‍ഷമായി കലാപഭൂമിയായി തുടരുന്ന സിറിയയില്‍ പുത്തന്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ ദൃശ്യമാണെന്ന് അന്നാട്ടിലെ അപ്പസ്തോലിക് നുണ്ഷ്യൊ ആയ ആര്‍ച്ചുബിഷപ്പ് മാരിയൊ ത്സെനാറി.

     യുദ്ധവേദിയായ സിറിയില്‍ ഇക്കൊല്ലത്തെ ഉയിര്‍പ്പുതിരുന്നാളിനെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

     സിറിയയുടെ ഒരു ഭാഗത്ത് മൂന്നാഴ്ചയായി സംഘര്‍ഷങ്ങള്‍ക്ക്  വിരാമമായിരിക്കുന്നതും, അതുപോലെ തന്നെ, സഹായം എത്തിക്കുക ദുഷ്ക്കരമായിരുന്നിടങ്ങളില്‍ ഇപ്പോള്‍ അതെത്തിക്കാന്‍ സാധിക്കുന്നതുമാണ് ഈ പ്രത്യാശയ്ക്ക് കാരണമെന്നും ആര്‍ച്ചുബിഷപ്പ് ത്സെനാറി  വ്യക്തമാക്കി.

     ഇത്തവണയും ഉയിര്‍പ്പുതിരുന്നാള്‍ ആഘോഷം മുറിവുകളാലും വേദനകളാലും മുദ്രിതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 6 വര്‍ഷത്തെ ദു:ഖവെള്ളിയാഴ്ചകള്‍ക്കു ശേഷം ഇനിയൊരുത്ഥാനദിനമുണ്ടാകുമെന്ന പ്രത്യാശ ആര്‍ച്ചുബിഷപ്പ് ത്സെനാറി  പ്രകടിപ്പിച്ചു.

  








All the contents on this site are copyrighted ©.