2016-03-25 10:57:00

പാപിയെ സ്നേഹിക്കുന്ന ദൈവത്തെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റ്


ആനന്ദതൈലത്താല്‍ അഭിഷേകംചെയ്യപ്പെട്ടവര്‍ സുവിഷസന്തോഷം പങ്കുവയ്ക്കാന്‍ വിളിക്കപ്പെട്ടവരാണ്. പെസഹാവ്യാഴാഴ്ച, മാര്‍ച്ച് 24-ാം തിയതി ട്വിറ്റര്‍ ശൃംഖലയില്‍ പാപ്പാ ചിന്തകള്‍ പങ്കുവച്ചു.

2014-ാമാണ്ടിലെ പെസഹാവ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലക്കിയില്‍ അര്‍പ്പിച്ച പൗരോഹിത്യ കൂട്ടായ്മയുടെ ദിവ്യബലിയര്‍പ്പണമദ്ധ്യേ പങ്കുവച്ച സുവിശേഷ പ്രഭാഷണത്തില്‍നിന്നും അടര്‍ത്തിയെടുത്ത ചിന്താശകലമാണ് ട്വിറ്റര്‍ സംവാദകരുമായി പാപ്പാ പങ്കുവച്ചത്.   (cf. Homily at the Chrism Holy Mass of April 17, 2014).

പാപപങ്കിലമായ മനുഷ്യഹൃദയങ്ങളെ ദൈവം ശ്ലാഘിക്കുമെന്ന് പാപ്പാ ഫ്രാന്‍സിസ് ട്വിറ്ററിലൂടെ അനുസ്മരിപ്പിച്ചു. ദൈവം നമ്മെ സദാ സ്നേഹത്തോടെ കടാക്ഷിക്കുന്നു. പാപപങ്കിലമായ ഹൃദയങ്ങളെയും വലിയ സ്നേഹത്തോടെ അവിടുന്നു സൗഖ്യപ്പെടുത്തും. പാപം മനുഷ്യനെ ദൈവത്തില്‍നിന്നും ഒരിക്കലും അകറ്റുന്നില്ല.

ലോകമെമ്പാടും ക്രൈസ്തവര്‍ കൊണ്ടാടുന്ന ക്രിസ്തുവിന്‍റെ പീഡാനുഭവ വാരത്തിന് ആമുഖമായിട്ട് മാര്‍ച്ച് 23-ാം തിയിത ബുധനാഴ്ച ട്വിറ്റര്‍ സംവാദകരുമായി പാപ്പാ പങ്കുവച്ച ചിന്തകളാണിത്. ഇപ്രകാരമായിരുന്നു. @ pontifex എന്ന ഹാന്‍ഡിലില്‍ ലാറ്റിന്‍, ഇറ്റാലിയന്‍, ഇംഗ്ലിഷ് ഉള്‍പ്പെടെ  9 ഭാഷകളില്‍ ചിന്തകള്‍ പങ്കുവയ്ക്കുന്ന പാപ്പാ ഫ്രാന്‍സിസ് ലോകത്ത് ഏറ്റവുമധികം സംവാദകരുള്ള മഹത്തുക്കളില്‍ ഒരാളാണ്.

*ചിത്രം :  റോമിന്‍റെ പ്രാന്തത്തിലുള്ള ക്യാസില്‍നുവോവോ ദി പോര്‍ത്തോ അഭയാര്‍ത്ഥികേന്ദ്രത്തിലെ ചില അന്തേവാസികളുമായി പാപ്പാ ഫ്രാന്‍സിസ് സംഭാഷണത്തിലേര്‍പ്പെട്ടു. മാര്‍ച്ച് 24 പെസഹാവ്യാഴാഴ്ച വൈകുന്നേരം പാപ്പാ ഇവിടത്തെ അന്തേവാസികളില്‍ 12-പേരുടെ കാലുകഴുകി. അവര്‍ക്കൊപ്പം ദിവ്യബലിയര്‍പ്പിച്ചു.

 








All the contents on this site are copyrighted ©.