2016-03-16 17:52:00

‘അനുതാപം നവജീവന്‍റെ പാതയാണ്’ പാപ്പായുടെ ട്വിറ്റര്‍ സന്ദേശം


അനുതാപത്തിലൂടെ നവജീവന്‍ പ്രാപിക്കാം. മാര്‍ച്ച് 16-ാം തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശമാണിത്.

നവശക്തിയും നവജീവനും വിശ്വാസ തീക്ഷ്ണതയുടെ നവോന്മേഷവും പ്രാപിക്കാന്‍ കുമ്പസാരം, അല്ലെങ്കില്‍ അനുരഞ്ജനത്തിന്‍റെ കൂദാശ നമ്മെ സഹായിക്കും. ആത്മനവീകരണത്തിന്‍റെ പാതയാണ് അനുരഞ്ജനം. പാപ്പാ ഉദ്ബോധിപ്പിച്ചു.

As we exit the confessional, we will feel his strength which gives new life and restores ardor to the faith. After confession we are reborn

عند خروجنا من كرسي الاعتراف، نشعر بقوته تجدد فينا حياة الإيمان وحماسته. فنحن بعد الاعتراف نولد من جديد.

 

കരുണാസമ്പന്നനായ ദൈവത്തെക്കുറിച്ചായിരുന്നു മാര്‍ച്ച് 15-ാം തിയതി ചൊവ്വാഴ്ച തന്‍റെ ട്വിറ്റര്‍ ശൃംഖലയില്‍ പാപ്പാ കണ്ണിചേര്‍ത്ത ട്വിറ്റര്‍.

സത്യമായും ദൈവം കരുണാസമ്പന്നനാണ്. ആത്മാര്‍ത്ഥമായി വിളിച്ചപേക്ഷിക്കുന്നവരില്‍ അവിടുന്ന് തന്‍റെ കരുണ സമൃദ്ധമായി വര്‍ഷിക്കുന്നു.

ചൈനീസ്, അറബി, ലാറ്റിന്‍, ഇറ്റാലിയന്‍ ഇംഗ്ലിഷ് ഉള്‍പ്പടെ ഒന്‍പതു ഭാഷകളിലാണ് @pontifex എന്ന ഹാന്‍ഡിലിലാണ് പാപ്പാ സന്ദേശമയക്കുന്നത്. അനുദിനജീവിതത്തിനുതകുന്ന സാരോപദേശങ്ങള്‍ പങ്കുവയ്ക്കുന്ന ലോകത്ത് ഏറ്റവും അധികം സംവാദകരുള്ള മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്.

God is truly “rich in mercy” and extends it abundantly upon those who appeal to Him with a sincere heart.

إن الآب هو حقا "غنيّ بالرحمة" وهو يفيض رحمته بوفرة على الذين يلجؤون إليه بقلب صادق.

 

 








All the contents on this site are copyrighted ©.