2016-03-12 13:08:00

കൗമാരപ്രായക്കാരുടെയും യുവതയുടെയും മാനവികശിക്ഷണം സുപ്രധാനം


      കൗമാരപ്രായക്കാരുടെയും യുവതയുടെയും മാനവികശിക്ഷണം സഭയെയും സമൂഹത്തെയും സംബന്ധിച്ചിടത്തോളം അടിയന്തരപ്രാധാന്യമര്‍ഹിക്കുന്നുവെന്ന് വിയറ്റ്നാമിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ കീഴിലുള്ള വിദ്യഭ്യാസസമിതിയുടെ പൊതുകാര്യദര്‍ശിയായ വൈദികന്‍ വിന്‍സെന്‍റ് നുയെന്‍.

     വാര്‍ത്താവിതരണ ഏജന്‍സിയായ ഏഷ്യാ ന്യൂസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

     സഭയിലും സമൂഹത്തിലും നല്ല വ്യക്തികളെ രൂപപ്പെടുത്തിയെടുക്കുന്നതിന് ഈ വിദ്യഭ്യാസം അനിവാര്യമാണെന്ന് ഫാദര്‍ വിന്‍സെന്‍റെ് അന്നാട്ടിലെ ജനസംഖ്യയുടെ 27 ശതമാനത്തോളംവരുന്ന 15 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളില്‍ അനേകര്‍ക്ക്  പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും സൗകര്യമില്ലാത്ത ഖേദകരമായ അവസ്ഥ അനുസ്മരിച്ചുകൊണ്ട് ചൂണ്ടിക്കാട്ടുന്നു.

     അതുപോലെ തന്നെ മനശാസ്ത്രപരമായ സഹായവും വിദ്യാര്‍ത്ഥികള്‍ക്ക്  ലഭ്യമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.   








All the contents on this site are copyrighted ©.