2016-03-10 20:09:00

നമ്മിലെത്തുന്ന ദൈവികകാരുണ്യത്തിന്‍റെ തൂവല്‍ത്തലോടല്‍


ദൈവികകാരുണ്യം തൂവല്‍ത്തലോടലായ് നമ്മിലെത്തും പാപ്പാ ഫ്രാ‍ന്‍സിസിന്‍റെ ഏറ്റവും അടുത്ത ദിവസത്തെ ട്വിറ്റര്‍ സന്ദേശമാണിത്.

ദൈവം തരുന്ന കാരുണ്യലാളനം ആവശ്യത്തിലായിരിക്കുന്ന സഹോദരങ്ങളുമായി പങ്കുവയ്ക്കണം, എന്നായിരുന്നു,  മാര്‍ച്ച് 9-ാം തിയതി വര്‍ഷികധ്യാനത്തിലായിരിക്കുന്ന പാപ്പാ കണ്ണിചേര്‍ത്ത കാരുണ്യത്തിന്‍റെ സാരോപദേശം.

God has caressed us with his mercy. Let us bring God’s tender caress to others, to those who are in need.

Deus nos acariciou com a sua Misericórdia: levemos aquela carícia aos demais, aos que têm necessidade.

لقد لمسنا الله برحمته: دعونا نحمل هذه اللمسة إلى الآخرين، لأولئك الذين هم بحاجة أكبر إليه.

@pontifex എന്ന ഹാന്‍‍ഡിലിലാണ് പാപ്പാ ‘ട്വിറ്റ്’ചെയ്യുന്നത്. ലോകത്ത് ഏറ്റവുമധികം ട്വിറ്റര്‍ സംവാദകരുള്ള മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്. അനുദിനജീവിതത്തിന് ഉതകുന്ന സാരോപദേശങ്ങളാണ് പാപ്പാ കണ്ണിചേര്‍ക്കുന്നത്.

വത്തിക്കാനില്‍നിന്നും 30 കി.മി. അകലെയുള്ള അരീചിയ ഗ്രാമത്തിലുള്ള സെന്‍റ് പോള്‍സ് കേന്ദ്രത്തിലാണ് പാപ്പാ ഫ്രാന്‍സിസ് വാര്‍ഷികധ്യാനം നടത്തുന്നത്. ഞായറാഴ്ച മാര്‍ച്ച് 6-ാം തിയതി വൈകുന്നേരം ആരംഭിച്ച ധ്യാനം വെള്ളിയാഴ്ച 11-ാം തിയതി വൈകുന്നേരമാണ് അവസാനിക്കുന്നത്.








All the contents on this site are copyrighted ©.