2016-03-07 13:56:00

വിശ്വാസവും ഭയവും അനാദ്യന്തം പോരടിക്കുന്ന പ്രതിയോഗികള്‍


     വിശ്വാസവും ഭയവും മനുഷ്യഹൃദയങ്ങളില്‍ അനാദ്യന്തം പോരടിക്കുന്ന രണ്ടു പ്രതിയോഗികളാണെന്ന് മാര്‍പ്പാപ്പയെയും റോമന്‍ കൂരിയാംഗങ്ങളെയും ധ്യാനിപ്പിക്കുന്ന വൈദികന്‍ ഏര്‍മെസ് റോങ്കി,

     റോമാനഗരത്തിനു പുറത്ത് തെക്കുമാറി ഏതാണ്ട് 45 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന അറീച്ചയില്‍ ഞായറാഴ്ച വൈകുന്നേരം ആരംഭിച്ച ഒരാഴ്ച നീളുുന്ന ഈ നോമ്പുകാലധ്യാനത്തിന്‍റെ രണ്ടാം ദിവസമായിരുന്ന തിങ്കളാഴ്ച ധ്യാനചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു മറിയത്തിന്‍റെ ദാസര്‍ എന്ന സന്ന്യാസസമൂഹാംഗമായ ധ്യാനഗുരു ഫാദര്‍ ഏര്‍മെസ് റോങ്കി.

     യേശു തന്‍റെ ശിഷ്യരോട്, നിങ്ങള്‍ ഭയപ്പെടുന്നതെന്ത്, നിങ്ങള്‍ക്ക് വിശ്വാസമില്ലേ? എന്നു ചോദിക്കുന്ന സുവിശേഷഭാഗം ആയിരുന്നു വിചിന്തനത്തിനാധാരം.

     ഭയം ധൈര്യത്തിന്‍റെയല്ല മറിച്ച് വിശ്വാസത്തിന്‍റെ അഭാവമാണെന്ന് വൈദികന്‍ ഏര്‍മെസ് റോങ്കി സമര്‍ത്ഥിച്ചു. ദൈവത്തെക്കുറിച്ചുള്ള വികലമായ കാഴ്ചപ്പാടാണ് ദൈവത്തെ പേടിക്കുന്നതിന് കാരണമെന്നും അദ്ദേഹം വിശദീകരിച്ചു.

     സുവിശേഷം ലോകത്തിന്‍റെ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണും, ചുരുങ്ങിയത് അക്രമങ്ങള്‍ക്കെങ്കിലും കുറവു വരുത്തും എന്നു ചിലര്‍കരുതിയിരുന്നിരിക്കണമെന്നും എന്നാല്‍ സുവിശേഷം അതോടൊപ്പെം സംവഹിച്ചത് തിരസ്ക്കരണവും പീഢനങ്ങളും ഇതര കുരിശുകളുമാണെന്നും പറഞ്ഞ ഫാദര്‍ റോങ്കി യെമെനിലെ ഏഡനില്‍ വധിക്കപ്പെട്ട ഉപവിയുടെ പ്രേഷിതകള്‍ എന്ന സന്ന്യാസിനി സമൂഹത്തിലെ 4 സഹോദരികളെ പ്രത്യേകം അനുസ്മരിച്ചു








All the contents on this site are copyrighted ©.