2016-03-05 14:11:00

പ്രകൃതിയെ ചൂഷണം ചെയ്യുന്നത് മാനവപുരോഗതിയെ അട്ടിമറിക്കുന്നു


     സകലര്‍ക്കുമായി ദൈവം നല്കിയിട്ടുള്ള ഭൂമിയെ ചൂഷണം ചെയ്യുകവഴി നാം മാനവപുരോഗതിക്ക്, വിശിഷ്യ പാവപ്പെട്ടവന്‍റെ ഉന്നമനത്തിനും വരും തലമുറകളുടെ ക്ഷേമത്തിനും വേണ്ടിയുള്ള അവസ്ഥകളെ അട്ടിമറിക്കുകയാണെന്ന് നീതിസമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ കൊദ്വൊ അപ്പിയ ടര്‍ക്സണ്‍.

     ജര്‍മ്മനിയില്‍, സഹസ്രാബ്ദ വികസന ലക്ഷ്യങ്ങളെ അധികരിച്ചുള്ള ഒരു സമ്മേളനത്തില്‍ ശനിയാഴ്ച(05/03/16) സംസാരിക്കുകയായിരുന്നു അദ്ദേഹം.

     മാനവപുരോഗതിക്കുള്ള അവസ്ഥകള്‍ അട്ടിമറിക്കപ്പെടുന്നതിനാലാണ് സ്ഥായിയായ വികസനം നമ്മുടെ ഈ കാലഘട്ടത്തിലെ ഏറ്റം വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നതെന്നും നാം സന്തുലിതാവോബോധം വീണ്ടെടുക്കേണ്ടിയിരിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ പറഞ്ഞു.








All the contents on this site are copyrighted ©.