2016-03-05 13:49:00

തുക്സെത്പേക് ദുരന്തത്തില്‍ മാര്‍പ്പാപ്പാ അനുശോചിക്കുന്നു


     മെക്സിക്കൊയിലെ തുക്സെത്പേകില്‍ നിര്‍മ്മാണത്തിലിരുന്ന പുതിയ കത്തീദ്രല്‍ തകര്‍ന്ന് അനേകര്‍ മരണമടഞ്ഞ ദുരന്തത്തില്‍ മാര്‍പ്പാപ്പാ അനുശോചനം രേഖപ്പെടുത്തി.

     മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും തങ്ങളു‌ടെ പ്രിയപ്പെട്ടവരുടെ വേദനയില്‍ കേഴുന്നവര്‍ക്കും പരിക്കേറ്റവര്‍ക്കും സാന്ത്വനം ലഭിക്കുന്നതിനായും ഫ്രാന്‍സീസ് പാപ്പാ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍, പാപായുടെ നാമത്തില്‍, തുക്സതെപെക് രൂപതയുടെ മെത്രാന്‍ ഹൊസെ അല്‍ബേര്‍ത്തൊ ഗൊണ്‍സാലെസ് സുവാരെസ്സിനയച്ച അനുശോചനസന്ദേശത്തില്‍ അറിയിക്കുന്നു.

     ബുധനാഴ്ചയായിരുന്നു(02/03/16) കത്തീദ്രലിന്‍റെ മേല്‍ക്കൂര ഇടിഞ്ഞുവീണത്.








All the contents on this site are copyrighted ©.