2016-02-27 13:25:00

ലോക വിനോദസഞ്ചാരസംഘടനയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ പുതിയ നിരീക്ഷകന്‍


ലോക വിനോദസഞ്ചാര സംഘടനയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായി മോണ്‍സിഞ്ഞോര്‍ മൗറീത്സിയൊ ബ്രാവിയെ ഫ്രാന്‍സീസ് പാപ്പാ ശനിയാഴ്ച(27/02/16) നാമനിര്‍ദ്ദേശം ചെയ്തു.

ഇറ്റലിയിലെ ബേര്‍ഗമൊ സ്വദേശിയാണ് മോണ്‍സിഞ്ഞോര്‍ മൗറീത്സിയൊ ബ്രാവി. 1962 ജൂലൈ 20 ന് ജനിച്ച അദ്ദേഹം 1986 ല്‍ വൈദിക പട്ടം സ്വീകരിച്ചു.

കാനന്‍ നിയമത്തില്‍ ഉപരിപഠനം നടത്തിയിട്ടുള്ള മോണ്‍സിഞ്ഞോര്‍ മൗറീത്സിയൊ പിന്നീട് പരിശുദ്ധസിംഹാസനത്തിന്‍റെ നയതന്ത്രവിഭാഗത്തില്‍ പരിശീലനം നേടി. ഡൊമീനിക്കന്‍ റിപ്പബ്ലിക്ക്, അര്‍ജന്തീന, ഫ്രാന്‍സ്, കാനഡ എന്നിവിടങ്ങളില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ നയതന്ത്രകാര്യാലയങ്ങളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വത്തിക്കാന്‍ സംസ്ഥാനകാര്യാലയത്തിലും മോണ്‍സിഞ്ഞോര്‍ മൗറീത്സിയൊ പ്രവര്‍ത്തിച്ചിട്ടുണ്ട്.








All the contents on this site are copyrighted ©.