2016-02-18 01:21:00

മെക്സിക്കോയിലെ ‘മരണദൂതന്മാര്‍’ക്കെതിരെ പാപ്പാ ഫ്രാന്‍സിസിന്‍റെ സമാധാനദൂത്


മെക്സിക്കോയിലെ ‘മരണദൂതന്മാര്‍ക്കെ’തിരെയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനമെന്ന്, മെക്സിക്കോയിലെ മൊറേലിയായിലെ യുവജന സംഗമവേദിയില്‍നിന്നും വത്തിക്കാന്‍ റേഡിയോ വക്താവ്, വെറോണിക്കാ സ്ട്രാസ്ബ്രിക്ക് അറിയിച്ചു.

സമ്പന്നമെങ്കിലും കലുഷിതമായ മെക്സിക്കോയുടെ സാമൂഹ്യരാഷ്ട്രീയ അന്തരീക്ഷത്തിലേയ്ക്കാണ് പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശനത്തിന് എത്തിയത്. അഞ്ചുദിവസങ്ങള്‍ അതു നീണ്ടുനിന്നു. മെക്സിക്കോ-അമേരിക്കന്‍ അതിര്‍ത്തികളില്‍ നടമാടുന്ന മയക്കുമരുന്നു കച്ചവടവും മനുഷ്യക്കടത്തും കേന്ദ്രീകരിച്ചുള്ള അധോലോക പ്രവര്‍ത്തനങ്ങളാണ് മെക്സിക്കന്‍ സംസ്ഥാനങ്ങളുടെയും അവിടങ്ങളിലെ ജനങ്ങളുടെയും ജീവിതങ്ങള്‍ സംഘര്‍ഷപൂര്‍ണ്ണമാക്കുന്നതെന്ന് സ്ട്രാസ്ബ്രിക് അഭിപ്രായപ്പെട്ടു.

അതിര്‍ത്തി സംസ്ഥാനമായ മിഹോകനിലെ മൊറേലിയാ നഗരത്തില്‍വച്ച് മെക്സിക്കന്‍ യുവജനങ്ങളുമായി നടന്ന കൂടിക്കാഴ്ചയില്‍ വരുംതലമുറയെ മയക്കുമരുന്നിന്‍റെ മരണദൂതന്മാരില്‍നിന്നും മോചിക്കുവാനുള്ള ശ്രമമാണ് പാപ്പായുടെ വാക്കുകളിലും പ്രാര്‍ത്ഥനയിലും തെളിഞ്ഞുനിന്നത്. മൊറേലിയായിലെ മൊറേലോസ് പാവോണ്‍ സ്റ്റേ‍ഡിയത്തില്‍നിന്നും ഫ്രെബ്രുവരി 16-ാം തിയതി ചൊവ്വാഴ്ച നല്കിയ റിപ്പോര്‍ട്ടിലാണ് വത്തിക്കാന്‍ റേഡിയോ വക്താവ്, സ്ട്രാസിബ്രിക് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

‘മരണദൂതരു’ടെ മദ്ധ്യത്തിലെ സമാധാനദൂതനെന്ന്... സ്ട്രാസ്ബ്രിക്ക് പാപ്പായെ വിശേഷിപ്പിച്ചു. പിരിമുറുക്കമുള്ള സാമൂഹ്യ അന്തരീക്ഷത്തില്‍ സാമൂഹ്യതിന്മകളില്‍ മതനേതാക്കള്‍ പക്ഷംചേരുന്നതും  സാധാരണക്കാരായ മെക്സിക്കന്‍ ജനതയെ ‘നിരാശരാ’ക്കന്നുണ്ടെന്നത് (Desparecidos) ജനങ്ങള്‍ ഏറ്റുപറയുന്ന നഗ്നസത്യവും സാമൂഹ്യവൈരുദ്ധ്യവുമാണ്. സാധാരണ ജനങ്ങള്‍ക്ക് മയക്കുമരുന്ന വ്യാപാരികള്‍ നല്കുന്ന ഏറെ ഉയര്‍ന്ന പാരിതോഷികവും കോഴപ്പണവും തിന്മകള്‍ക്കെതിരെ അവരെ മൗനികളാക്കുന്നുണ്ട്.

കഴിഞ്ഞൊരു പതിറ്റാണ്ടില്‍ 26,000-ല്‍ ഏറെപ്പേരാണ് സാമൂഹ്യതിന്മകളുടെ പരിസരങ്ങളിലെ കൊലപാതങ്ങള്‍ക്ക് മെക്സിക്കോയില്‍ ഇരകളാക്കപ്പെട്ടതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.

മൊറേലിയയിലെ റോസ് നിറത്തിലുള്ള ഭദ്രാസനദേവാലയത്തില്‍വച്ച് (The Rose Cathedral of San Salvator)  സമ്മേളിച്ച മെക്സിക്കന്‍ യൂണിവേഴ്സിറ്റി തലവന്മാരും ക്രൈസ്തവ സഭാനേതാക്കളുമായി നടന്ന കൂടിക്കാഴ്ചയുടെ ഉദ്ദ്യേശ്യം, മെക്സിക്കോയുടെ നാളത്തെ നല്ലഭാവിയാണെന്നും, മൊറേലിയായില്‍നിന്ന് ഫെബ്രുവരി 16-ാം തിയതി ചൊവ്വാഴ്ച വെറോനിക്ക് സ്ട്രാസ്ബ്രിക്ക് നല്കിയ പ്രസ്താവനയിലൂടെ വത്തിക്കാന്‍ റേ‍ഡിയോയെ അറിയിച്ചു.

 

 








All the contents on this site are copyrighted ©.