2016-02-11 12:59:00

ജപമാലകള്‍ : തടവുകാര്‍ക്ക് പാപ്പായുടെ സമ്മാനം


     ഇറ്റലിയിലെ പാദൊവയിലുള്ള കാരാഗൃഹത്തില്‍ കഴിയുന്നവര്‍ക്ക് ഫ്രാന്‍സീസ് പാപ്പാ 500 ജപമാലകള്‍ സമ്മാനാമായി നല്കി.

     ആ തടവറയില്‍ കഴിയുന്ന ചൈനക്കാരനായ ഷാംങ് അഗസ്റ്റിന്‍ ജിയാക്കിം എന്ന യുവതടവുകാരന്‍ അഭ്യര്‍ത്ഥിച്ചതനുസരിച്ചാണ് പാപ്പാ തടവുകാര്‍ക്കായി ഈ കൊന്തകള്‍ എത്തിച്ചത്.

     തടവുകാരെ നേരിട്ടുള്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടുകൂടി “സമാധാനത്തിന്‍റെ ഒരു നിമിഷം”  എന്ന പേരില്‍ ഒരു പരിപാടിക്ക്, 4 വര്‍ഷം മുമ്പ്, ഇന്‍റര്‍നെറ്റ് വഴി തുടക്കം കുറിച്ച  ഇറ്റലി സ്വദേശിയായ വൈദികന്‍ മാര്‍ക്കൊ സനാവിയൊയെ  ആണ് പാപ്പാ ഈ ജപമാലകള്‍ ഏല്പിച്ചത്








All the contents on this site are copyrighted ©.