2016-02-05 14:40:00

സാംബിയായുടെ പ്രസിഡന്‍റ് വത്തിക്കാനില്‍


     ആഫ്രിക്കന്‍ നാടായ സാംബിയായുടെ പ്രസിഡന്‍റ് എഡ്ഗര്‍ ചഗ്വ്വാ ലുംഗുവിനെയും അനുചരരേയും മാര്‍പ്പാപ്പാ വെള്ളിയാഴ്ച (05/02/16) വത്തിക്കാനില്‍ സ്വീകരിച്ചു.

     പരിശുദ്ധസിംഹാസനവും സാംബിയായും തമ്മിലുള്ള നല്ല ബന്ധങ്ങള്‍ ദേശീയ അന്തര്‍ദ്ദേശീയ പ്രാധാന്യമുള്ള പ്രശ്നങ്ങള്‍, പ്രധാനമായും, ആഫ്രക്കയിലെ ചില പ്രദേശങ്ങളെ അലട്ടുന്ന സായുധ സംഘര്‍ഷങ്ങള്‍ അവിടങ്ങളില്‍ സമാധാനം സംസ്ഥാപിക്കുന്നതിനുള്ള പരിശ്രമം അതുപോലെതന്നെ, കുടിയേറ്റം, കാലാവസ്ഥ മാറ്റം, പരിസ്ഥിതിസംരക്ഷ​ണം എന്നിവയും പ്രസിഡന്‍റ് എഡ്ഗര്‍ ചഗ്വ്വാ ലുംഗുവും ഫ്രാന്‍സീസ് പാപ്പായും തമ്മിലുള്ള സഭാഷണവേളയില്‍ ചര്‍ച്ചാവിഷയങ്ങളായി.

     പ്രാദേശിക കത്തോലിക്കാ സഭ സാംബിയയ്ക്ക് വിദ്യഭ്യാസ ആതുരസേവന സാമൂഹ്യസേവന മണ്ഡലങ്ങളിലൂടെ നല്കുന്ന സംഭാവനകളും ഈ കൂടക്കാഴ്ചാവേളയില്‍ അനുസ്മരിക്കപ്പെട്ടു.

     








All the contents on this site are copyrighted ©.