2016-02-04 09:25:00

പരിശീലനം കഠിനാദ്ധ്വാനമാണ്: പാപ്പാ


നിരന്തരപരിശ്രമത്തിന്‍റെ അഭാവത്തില്‍ ജീവിതം സാമാന്യത്വത്തില്‍ നിപതിക്കുമെന്നതിന്  സര്‍ക്കസുകാര്‍ അനുദിനപരശീലനത്തിന്‍റെ പിന്‍ബലത്തോടെയുള്ള കായികാഭ്യാസപ്രകടനങ്ങളിലൂടെ സാക്ഷ്യമേകുന്നുവെന്ന് മാര്‍പ്പാപ്പാ.

ബുധനാഴ്ച (03/02/16) വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ അവസാനം ഫ്രാന്‍സീസ് പാപ്പാ, ഈ കൂടിക്കാഴ്ചാവേളയില്‍ തനിക്കായി കായികാഭ്യാസപ്രകടനങ്ങള്‍ കാഴ്ചവെച്ച, അമേരിക്കന്‍ സര്‍ക്കസ് കായികാഭ്യാസികളെ പ്രത്യേകം സംബോധന ചെയ്ത് നന്ദി പ്രകാശിപ്പിക്കുകയായിരുന്നു.

സര്‍ക്കസ് അഭ്യാസികളുടെ പ്രകടനം മുന്നൊരുക്കം കൂടാതെ നടത്തുന്നതല്ലെന്നും ഈ കായികാഭ്യാസപ്രകടനങ്ങള്‍ക്കു പിന്നില്‍ മണിക്കൂറുകളോളം നീളുന്ന ആയാസകരമായ നിരന്തര പരിശീനമുണ്ടെന്നുമുള്ള യാഥാര്‍ത്ഥ്യം അനുസ്മരിച്ച പാപ്പാ പരിശ്രമം കൂടാതെ സുഖജീവിതം നയിക്കാനും ലക്ഷ്യം നേടാനുമുള്ള പ്രലോഭനം ഉണ്ടെന്നിരിക്കെ, ഇത് നമുക്കെല്ലാവര്‍ക്കും മാതൃകയാണെന്ന് പ്രസ്താവിച്ചു.

ലക്ഷ്യം നേടാനും ജയിക്കാനും കഠിനമായ പരിശീലനം ആവശ്യമാണെന്ന പൗലോസപ്പസ്തോലന്‍റെ ഉദ്ബോധനവും പാപ്പാ അനസ്മരിച്ചു.

പരിശീലനം കഠിനാദ്ധ്വാനമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. 








All the contents on this site are copyrighted ©.